ഇന്ത്യയില്‍ ഏ‍ഴരക്കോടി ജനങ്ങളാണ് ദാരിദ്ര്യ രേഖയില്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്, 30 വര്‍ഷത്തെ ഏറ്റവും വലിയ വര്‍ധന: പരകാല പ്രഭാകര്‍

ഇന്ത്യ വികസന കുതിപ്പിലാണെന്ന് പ്രധാനമന്ത്രിയും ബിജെപിയും പറയുമ്പോ‍ഴും യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ജീവിത പങ്കാളിയുമായ പരകാല പ്രഭാകര്‍. 2021ൽ മാത്രം ഏഴരക്കോട് ജനങ്ങളാണ് ഇന്ത്യയിൽ ദാരിദ്ര്യ രേഖയ്ക്ക് കീഴിലേക്ക് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടതെന്നും 1990 കൾക്ക് ശേഷം ഈ തലത്തിൽ ഉണ്ടായ ഏറ്റവും വലിയ വർധനായണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പ്രഭാകര്‍ വിശദീകരിച്ചത്.

23 ശതമാനമാണ് ഇന്ത്യയിലെ യുവാക്കളുടെ തൊ‍ഴിലില്ലായ്മ നിരക്ക്. യമൻ സിറിയ ലബനൻ ഇറാൻ എന്നീ രാജ്യങ്ങളാണ് തൊ‍ഴിലില്ലായ്മ നിരക്കില്‍ ഇന്ത്യയ്ക്ക് തൊട്ടടുത്തുള്ളത്. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് സ്വകാര്യമേഖല പിന്മാറുകയാണ്. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് വിട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായതായും പരകാല പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

നിലവില്‍ 7.2 ശതമാനം വളര്‍ച്ചയാണ് പറയുന്നത്. എന്നാല്‍ ഈ വളര്‍ച്ചയില്‍ എന്താണു‍ള്ളത്. പൊതുഭരണ ചെലവിൽ മുഖ്യമായും വരുന്നത് ശമ്പളം, പെൻഷൻ, പ്രതിരോധം എന്നിവയിലുള്ള ചെലവുകളാണ്. എന്നാൽ നിർമാണ മേഖലയിൽ 1.3% മാത്രമാണ് വളർച്ചയെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ: ‘ഹരം’ കൊള്ളിക്കാൻ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും, ചിത്രത്തിൽ എം ജി ശ്രീകുമാറിന്റെ പങ്കെന്ത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News