ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷയെഴുതാൻ നാലരലക്ഷം വിദ്യാർത്ഥികൾ

ഇക്കൊല്ലം 2971 പരീക്ഷാകേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നതെന്ന് കണക്ക്. 2017 കേന്ദ്രങ്ങളിലായി നടക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷകളിൽ, പ്ലസ് വണ്ണിൽ 4,15,044 വിദ്യാർഥികളും പ്ലസ് ടുവിൽ 4,44,097 വിദ്യാർഥികളും പരീക്ഷയെഴുതും. 389 കേന്ദ്രങ്ങളിലായി വിഎച്ച്എസ്‌സിയിൽ ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം 29,337 കുട്ടികളും പരീക്ഷയെഴുതും. വാർഷികപ്പരീക്ഷകളുടെ ഒരുക്കങ്ങൾ ഉന്നതതലയോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിലയിരുത്തി. ജില്ലാ കളക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഓഫീസർമാരും മന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തു.

Also Read; ലോണ്‍ ആപ്പ് ഭീഷണി; വയനാട് സ്വദേശി ആത്മഹത്യ ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍

മാർച്ച് 4-ന്‌ തുടങ്ങി 25-ന് അവസാനിക്കുന്ന തരത്തിലാണ് എസ്എസ്എൽസി പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 1 ന് തുടങ്ങി 26 ന് അവസാനിക്കും. പ്ലസ്ടുവിനും വിഎച്ച്എസ്‌സിക്കും ലക്ഷദ്വീപിലും ഗൾഫിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. എസ്എസ്എൽസി പരീക്ഷ നടത്തുന്നതിന്റെ ഭാഗമായി രണ്ടു ദിവസമായി പോലീസ് അകമ്പടിയോടെ ചോദ്യപ്പേപ്പർ വിതരണം നടന്നുവരികയാണെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്ട്രോങ്‌ റൂമുകളിലായി സൂക്ഷിച്ചിട്ടുള്ള ചോദ്യപ്പേപ്പറുകൾക്ക് മാർച്ച് 25 വരെ പോലീസ് സംരക്ഷണമുണ്ടാവും. സ്കൂളുകളിൽനിന്ന്‌ ഉത്തരക്കടലാസുകളെത്തുന്ന സമയം വരെ പോസ്റ്റോഫീസുകൾ തുറന്നുപ്രവർത്തിക്കാനും സർക്കാർ നടപടിയെടുക്കും.

Also Read; പൊലീസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍ – ഡ്രൈവര്‍ തസ്തികകൾ സൃഷ്ടിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News