ആളുമാറി അറസ്റ്റ് : സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് ആളുമാറി അറസ്റ്റ് ചെയ്ത സംഭവം സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നും ഉത്തരവ്. കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.

Also Read: മമ്മൂട്ടിയുടെ ആശ്വാസം പദ്ധതി ഇനി കണ്ണൂരിലും :ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണം ആരംഭിച്ചു

പാലക്കാട് 84 കാരി ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടപടിയെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംഭവം സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

Also Read: ആൻഡമാൻ ദ്വീപുകളിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ

ഭാരതിയമ്മയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭാരതിയമ്മയുടെ കുടുംബം കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. 1998-ല്‍ നടന്ന സംഭവത്തില്‍ യഥാര്‍ത്ഥ പ്രതി ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതിനെ തുടര്‍ന്ന് 2019-ലാണ് ആളുമായി പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ഭാരതിയമ്മയെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News