മുസ്ലിം ലീഗിന്റെ വ്യാജ പ്രചാരണം വെളിപ്പെടുത്തി നാദാപുരം സ്വദേശിയായ ലീഗ് പ്രവർത്തകൻ്റെ അറസ്റ്റ്

മുസ്ലീം ലീഗ് നടത്തുന്ന വ്യാജ പ്രചരണത്തിൻ്റെ ആഴം വ്യക്തമാകുന്നതാണ് നാദാപുരം സ്വദേശിയായ ലീഗ് പ്രവർത്തകൻ്റെ അറസ്റ്റ്. കണ്ണൂർ മട്ടന്നൂരിലുണ്ടായ ഒരു സംഭവത്തെ വർഗ്ഗീയമായി ചിത്രീകരിച്ചതിനാണ് കുമ്മൻകോട് സ്വദേശി പി അബ്ദുള്ള അറസ്റ്റിലായത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംശയത്തിൽ ആക്രി പെറുക്കുന്നവരെ തടഞ്ഞു നിർത്തിയ സംഭവത്തെ കല്യാണം നിശ്ചയിച്ച മുസ്ലീം പെൺകുട്ടിയെ കമ്മ്യൂണിസ്റ്റുകാരൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുകയായിരുന്നു.

Also Read: മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ്; പരീക്ഷാ ഫലം പ്രഖ്യാപിച്ചു

വടകരയിലെ തിരഞ്ഞെടുപ്പ് പ്രചരണ വർഗ്ഗീയത കലർത്തിയെന്ന ആരോപണം നിഷേധിക്കുന്ന മുസ്ലീം ലീഗ് നേതൃത്വം മട്ടന്നൂർ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയതിനാണ് ലീഗ് പ്രവർത്തകനായ പി അബ്ദുള്ളയെ പോലീസ് അറസ്റ്റ് ചെയ്തത്. മെയ്‌ നാലിന് നടന്ന സംഭവത്തെയാണ് വർഗ്ഗീയത കലർത്തിയ തെറ്റായ അടിക്കുറിപ്പാടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഉളിയിൽ കൂവേരിയിൽ ആക്രി ശേഖരിച്ച്‌ വണ്ടിയിൽ കയറ്റാൻ എത്തിയവർ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന സംശയത്തിലാണ്‌ പ്രദേശത്ത്‌ നാട്ടുകാർ തടിച്ചുകൂടിയത്‌.

Also Read: മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലപ്രഖ്യാപനം നടത്തി

സംഭവസ്ഥലത്തുണ്ടായ ഒരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു.ഈ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിച്ചത്. ഇതാണ് കമ്മ്യുണിസ്റ്റ്കൾ, ഇരിട്ടി ഉളിയിൽ ഇന്നലെ കല്യാണം നിശ്ചയിച്ച മുസ്ലിം പെൺകുട്ടിയെ തട്ടി കൊണ്ട് പോകുവാൻ ശ്രമം നടത്തിയ സഖാവ് അനീഷിനെ നാട്ടുകാർ സ്ത്രീകളടക്കം പഞ്ഞിക്കിടുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ലീഗ് പ്രവർത്തകനായ അബ്ദുള്ള പങ്കു വച്ചത്.യഥാർത്ഥ സംഭവത്തിന് ദ്യക്സാക്ഷിയായ ഉളിയിൽ സ്വദേശി കെ സി സുരേഷ്‌ബാബുവാണ് പൊലീസിൽ നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് അബ്ദുള്ളയെ മട്ടന്നൂർ പോലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News