ബ്രിജ് ഭൂഷന്റെ അറസ്റ്റ്, പ്രതിഷേധത്തിന് ഒരുങ്ങി കര്‍ഷക സംഘടനകള്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസിന് കര്‍ഷക സംഘടനകള്‍ നല്‍കിയ അന്ത്യശാസനം ഇന്നുവരെ. ഇതുവരെയും പൊലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധത്തിനായി ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരങ്ങള്‍ ഇന്നലെ അറിയിച്ചു. നാളെ രാവിലെ പതിനൊന്ന് മണിയോടെ ജന്തര്‍ മന്ദറില്‍ നിന്നും രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഒപ്പമായിരിക്കും താരങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക.തീര്‍ത്തും സമാധാനപരമായിരിക്കും മാര്‍ച്ച് എന്നും അറസ്റ്റ് വരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും താരങ്ങള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News