കോൺഗ്രസ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതിന് പിന്നിലെന്ന് കെ.വിദ്യ

വ്യാജരേഖ കേസിൽ ആരോപണവിധേയയായ കെ വിദ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് മേപ്പയൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത വിദ്യയെ ഇന്നലെ അർദ്ധരാത്രിയോടെ അഗളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

ALSO READ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്: കെ.എസ്.യു നേതാവ് അൻസിൽ ജലീലിനെതിരെ കേസ്

അതേസമയം, വ്യാജ രേഖ നൽകിയിട്ടില്ലെന്ന് വിദ്യ പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് വിദ്യ ഇക്കാര്യം ആവർത്തിച്ചത്. കോൺഗ്രസ്സ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതിന് പിന്നിലെന്നും വിദ്യ പറഞ്ഞു.

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് വിദ്യയെ  അഗളി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിദ്യയുമായി പൊലീസ് പാലക്കാടേക്ക് തിരിച്ചു.

ALSO READ: മതങ്ങളെക്കാൾ മനുഷ്യരാണ് വലുത് എന്ന് തെളിയിച്ച കേരളാ പൊലീസിനൊരു ബിഗ് സല്യൂട്ട്; കുറിപ്പ് വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News