രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് എല്ലാ നിയമവശങ്ങളും പരിശോധിച്ചതിനുശേഷമെന്ന് മന്ത്രി പി രാജീവ്. പൊലീസ് പ്രവര്‍ത്തിക്കുന്നത് നിഷ്പക്ഷമായാണെന്നും പൊലീസിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
READ ALSO:അര്‍ഹരായവര്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കും, അതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ 124 ചുമത്തിയാണ് കേസടുത്തത്. യുഡിഎഫിന്റെ കാലത്ത് എംഎല്‍എമാരെ പോലും വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗവര്‍ണര്‍ വിഷയത്തിലും പി രാജീവ് പ്രതികരിച്ചു. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഭരണഘടന അനുച്ഛേദം 200 പ്രകാരം നിയമസഭയ്ക്ക് തിരിച്ചയയ്ക്കാം. പക്ഷേ അദ്ദേഹം ഭരണഘടനാപരമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്.
ഭരണഘടനാ പ്രകാരം ഗവര്‍ണര്‍ സംശയമുന്നയിച്ചാല്‍ അതിന് നിയമസഭ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here