രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പൊലീസ് ന്യായമായി എടുത്ത നടപടി: മന്ത്രി വി ശിവന്‍കുട്ടി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പൊലീസ് ന്യായമായി എടുത്ത നടപടിയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ചില മാധ്യമങ്ങളും പ്രതിപക്ഷവും ആദ്യമായി കുറ്റകൃത്യം ചെയ്യുന്ന പൊലെയാണ് ഇതിനെ കണ്ടത്. വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സമരത്തില്‍ പൊലീസ് സമാനമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷത്തിന് ഒരു അറസ്റ്റിനെ അഭിമുഖീകരിക്കാന്‍ ഉള്ള ധൈര്യം പോലും ഇല്ല. പൊലീസിനെ കല്ലെറിയുകയും തലയടിച്ചു പൊട്ടിക്കുകയും ചെയ്താല്‍ പൊലീസ് സ്വാഭാവികമായും കേസെടുക്കും അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Also Read: സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമം; അണ്ണാമലൈയ്‌ക്കെതിരെ കേസ്

പൊലീസ് പ്രതിപക്ഷം നേതാവ് പറയും പോലെ എല്ലാം ചെയ്യണം എന്ന് പറഞ്ഞാല്‍ ഇവിടെ നടക്കില്ല. ജനാധിപത്യപരമായ ജനങ്ങളുടെ പിന്തുണ ഇടതുപക്ഷ സര്‍ക്കാരിനുണ്ട്. വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ വരും എന്ന ആദിയും ഉത്കണ്ഠ പ്രതിപക്ഷ നേതാവിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News