പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവും, മുൻ കർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. കോടതി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ബെംഗളൂരു കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ALSO READ: ‘ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നു, ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിക്കുന്നു’, ബോളിവുഡ് ചിത്രം ഹമാരെ ബരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി

ബി.എസ്. യെദ്യൂരപ്പയെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റിന് (സി.ഐ.ഡി) ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹാജരാകാൻ യെദ്യൂരപ്പക്ക് സി.ഐ.ഡി നോട്ടിസ് നൽകിയതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ALSO READ: പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

അതേസമയം, അറസ്റ്റ് ഭയന്ന് യെദിയൂരപ്പ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. ബുധനാഴ്ചയാണ് സി.ഐ.ഡി യെദിയൂരപ്പക്ക് നോട്ടിസ് അയച്ചത്. നിലവിൽ ഡൽഹിയിലാണെന്നും ഈ മാസം 17ന് മാത്രമേ ചോദ്യംചെയ്യലിന് ഹാജരാകാനാകൂ എന്നും യെദ്യൂരപ്പയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News