എൻഎസ്എസ് ജനറൽ സെക്രട്ടറിക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട്

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വാറണ്ട് അയച്ചത്. കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻ എസ് എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിലാണ് നടപടി.

Also read:സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാല് സൈനികർക്ക് കീർത്തിചക്ര

ഭാരവാഹികളും ഡയറക്ടർമാരാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തിൽ അനർഹമായി തുടരുന്നുവെന്നാരോപിച്ച് വൈക്കം താലൂക്ക് എൻ.എസ്. എസ് യൂണിയൻ മുൻ പ്രസിഡൻ്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ.വിനോദ് കുമാർ നൽകിയ പരാതിയിലാണ് നടപടി. എൻ.എസ്​.എസ്​ നേതൃത്വം കമ്പനി രജിസ്​ട്രാർക്ക്​ നൽകിയ രേഖകൾക്ക് നിയമസാധുതയില്ലെന്നാണ് ആരോപണം. പല തവണ നോട്ടിസയച്ചിട്ടും ഹാജരാകുവാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. അടുത്ത മാസം 27 ന് ഹർജി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News