ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിനെതിരെ അറസ്റ്റ് വാറണ്ട്.രാജ്യത്ത് പട്ടാള നിയമം ചുമത്താനുള്ള യോളിൻ്റെ ഹ്രസ്വകാല ശ്രമത്തിന് പിന്നാലെയാണ് അറസ്റ്റ് വാറണ്ട്.അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സോള്‍ വെസ്‌റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയാണ് യോളിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ദക്ഷിണ കൊറിയൻ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രസിഡൻ്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.
പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർലമെന്റ് അദ്ദേഹത്തെ ഇംപീച്ച് ചെയ്തതിരുന്നു. യൂനിന്റെ ഭരണകക്ഷിയിലെ അംഗങ്ങളും അദ്ദേഹത്തിനെതിരെയാണ് നിലപാട് എടുത്തത്.300ൽ 204 പാർലമെൻ്റ് അംഗങ്ങളും അദ്ദേഹത്തിൻ്റെ ഇംപീച്ച്മെൻ്റിനെ പിന്തുണച്ചു.
ALSO READ; ‘വിമാനം വീഴ്ത്തിയതാരായാലും അവരെ വെറുതെവിടില്ല’; വിമാനാപകട വിവാദത്തിൽ അസർബൈജാന് ഉറപ്പുമായി റഷ്യ
1980 ന് ശേഷം ഇതാദ്യമായായിരുന്നു ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയായിരുന്നു രാജ്യത്ത് പട്ടാള നിയമം ഏർപെടുത്തുന്നതായി പ്രസിഡന്റ് അറിയിച്ചത്.
ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ് നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി.
സ്വന്തം പീപ്പിള്‍സ് പവര്‍ പാര്‍ടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.യോളിന്‍റെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here