ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട്; നവം.18നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

sheikh-hassina

പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ടോടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട്. നവംബർ 18നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ധാക്കയിലെ ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ ചീഫ് ജസ്റ്റിസ് മുഹമ്മദ് ഗുലാം മുർതുസ മജൂംദാർ ഉത്തരവിട്ടത്. ഹസീനയുടെ 45 കൂട്ടാളികൾക്കെതിരെയും വാറണ്ടുണ്ട്.

Also Read: കടുത്ത പ്രഹരശേഷിയുള്ള ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍ പ്രയോഗിച്ച് അമേരിക്ക; പ്രയോഗിച്ചത് ഈ രാജ്യത്ത്‌

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ് വാറണ്ട്. ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയാണ് കേസ്.

രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഹസീന രാജ്യം വിട്ടത്. ന്യൂഡല്‍ഹിക്കടുത്തുള്ള ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഇവരെ കുറിച്ചുള്ള അവസാന വിവരം. ഇതിന് ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News