ജയിലിൽ തന്നെ തളയ്ക്കാനോ? ഇസ്ലാമബാദ് സംഘർഷത്തിൽ ഇമ്രാൻ ഖാനും ഭാര്യയ്ക്കും അറസ്റ്റ് വാറന്റ്

IMRAN KHAN

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഭാര്യ ബുഷ്‌റ ബീബി, ഖൈബർ പഖ്തുനഖ്വ മുഖ്യമന്ത്രി അലി ആമേൻ ഗണ്ടാപൂർ എന്നിവർക്കെതിരെ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇമ്രാൻ അനുകൂലികൾ ഇസ്ലാമബാദിൽ നടത്തിയ സംഘർഷത്തെ തുടർന്നാണ് കോടതി നടപടി.

2023 മുതൽ തടവിൽ കഴിയുന്ന ഇമ്രാൻ അടുത്തിടെ പി.ടി.ഐ.യുടെ തിരഞ്ഞെടുപ്പ് കൽപ്പന പുനഃസ്ഥാപിക്കണമെന്നും തടവിലാക്കിയ പാർട്ടി അംഗങ്ങളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.നവംബർ 24 ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമബാദിൽ വ്യാപക സംഘർഷം അരങ്ങേറിയത്.

ALSO READ; ഇവിടെ കാലുകുത്തിയാൽ അപ്പോൾ അറസ്റ്റ് ചെയ്യും; നെതന്യാഹുവിന് മുന്നറിയിപ്പുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി

ഇസ്ലാമബാദിലെ ഉണ്ടായ സംഘർഷത്തിൽ 12 പിടിഐ അനുഭാവികൾ ആണ് കൊല്ലപ്പെട്ടത്. നൂറിലധികം പേരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.
പിടിഐയുടെ പ്രമുഖ നേതാക്കളായ ഖാൻ, ബീബി, ഗന്ധപൂർ, മുൻ പ്രസിഡൻ്റ് ആരിഫ് അൽവി, മുൻ ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസർ, പിടിഐ ചെയർമാൻ എന്നിവരടക്കം 96 പേരെ സംഭവത്തിലെ പ്രതികളാക്കി ഇസ്ലാമബാദ് പൊലീസ് പ്രതി പുറത്തിറക്കിയിട്ടുണ്ട്.ഈ പട്ടിക പൊലീസ് കോടതിയിലും സമർപ്പിച്ചിട്ടുണ്ട്.

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണം എന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇത് അംഗീകരിച്ച് ജഡ്ജി താഹിർ അബ്ബാസ് സിപ്രയാണ് ഇമ്രാൻ അടക്കം 96 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News