വാഹനാപകടക്കേസില്‍ അറസ്റ്റിലായ ന്യൂസീലന്‍ഡ് നിയമമന്ത്രി കിരി അലന്‍ (39) രാജിവെച്ചു. തലസ്ഥാനമായ വെല്ലിങ്ടണിൽ വെച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് രാജി. ഞായറാഴ്ച രാത്രി ഒൻപത് മണിക്കായിരുന്നു കിരി ഓടിച്ച വാഹനം, നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തില്‍ ആര്‍ക്കും ജീവാപായമുണ്ടായിട്ടില്ല എങ്കിലും അശ്രദ്ധമായി വാഹനം ഓടിക്കല്‍, മദ്യലഹരിയില്‍ അറസ്റ്റിനെ പ്രതിരോധിക്കല്‍ തുടങ്ങിയ കുറ്റങ്ങളും കിരിയ്ക്കു മേല്‍ ചുമത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കിരി രാജി സമര്‍പ്പിച്ചത്.
Also Read: ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ മൈലേജ്, ഒലയുടെ ഏറ്റവും വിലകുറഞ്ഞ മോഡല്‍ വിപണിയില്‍
കിരിയെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്തുവെന്നും മണിക്കൂറുകള്‍ തടവില്‍ കഴിഞ്ഞ ശേഷം വിട്ടയച്ചതായും ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു. പരിശോധനയില്‍ മദ്യത്തിന്റെ അളവ് അനുവദനീയമായ അളവിലും മുകളിലായിരുന്നതിന് കിരിയ്ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
കിരിയുടെ രാജിയോടെ മാര്‍ച്ച് മാസം മുതല്‍ ഹിപ്കിന്‍സ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ച മന്ത്രിമാരുടെ എണ്ണം നാലായിട്ടുണ്ട്. കഴിഞ്ഞമാസമാണ് കിരിയും പങ്കാളിയും തമ്മില്‍ പിരിഞ്ഞത്. കിരിയും ജീവനക്കാരും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: 150 മോമോസ് കഴിച്ചാല്‍ ആയിരം രൂപ; സുഹൃത്തുക്കളുടെ പന്തയത്തില്‍ യുവാവിന് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here