വീട്ടുജോലി വാഗ്ദാനം ചെയ്ത് പീഡനം ;വീട്ടമ്മയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ച പ്രതികൾ അറസ്റ്റിൽ

വീട്ടുജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആലപ്പുഴയിൽ ആണ് സംഭവം. സംഭവത്തിൽ പ്രതികളായ രതീഷ്, ഗിരീഷ് കുമാർ, വിനീത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു . വീട്ടുജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഓട്ടോറിക്ഷയിൽ കയറ്റി നൂറനാട്ടുള്ള ബന്ധു വീട്ടിൽ എത്തിച്ചാണ് പ്രതികളെ പീഡനം നടത്തിയത്.

also read: കൊടുംകുറ്റവാളി ‘ഫാന്റം പൈലി’ പിടിയില്‍

ഒന്നാം പ്രതി രതീഷ് വീട്ടമ്മയെ ബന്ധു വീട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തി പകർത്തിയ ചിത്രങ്ങൾ ഗിരീഷ് കുമാറിന്റെയും വിനീതിന്റെയും മൊബൈൽ ഫോണുകളിലേക്ക് അയച്ച് ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

also read:പീഡനക്കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പിടിയില്‍

ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാർ, വള്ളികുന്നം സിഐ എം എം ഇഗ്നേഷ്യസ്, എസ്ഐമാരായ മധുകുമാർ, തോമസ്, എഎസ്ഐ രാധാമണി, സിപിഒമാരായ വിഷ്ണു, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കായംകുളം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News