നിസ്കരിക്കാൻ പോയ തക്കം നോക്കി ഓട്ടോയുമായി കടന്നു; അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ

മോഷ്ടിച്ച ഓട്ടോറിക്ഷയുമായി അന്യസംസ്ഥാന സ്വദേശി കടന്നു. കോഴിക്കോട് പുതിയ പാലത്തിലായിരുന്നു സംഭവം. സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശിയായ രാഹുൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

also read:ആമസോൺ മാനേജരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾക്ക് മായ ഗ്യാങുമായി ബന്ധം
പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്. ഹനീഫ വാഹനം റോഡരികിൽ നിർത്തിയിട്ടിട്ട് നിസ്കരിക്കാൻ പള്ളിയിൽ പോയ തക്കം നോക്കി രാഹുൽ കുമാർ ഓട്ടോയുമായി കടന്നു കളയുകയായിരുന്നു.

also read:അദാനിക്ക് ക്ളീൻ ചിറ്റ് നൽകിയ സെബി ചെയർമാൻ അദാനിയുടെ കമ്പനിയിൽ ഡയറക്ടർ: രാഹുല്‍ ഗാന്ധി

ഓട്ടോയുമായി സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലൂടെ സഞ്ചരിച്ച ഇയാൾ വാഹനം വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോ കിടക്കുന്നത് കണ്ടപ്പോൾ എടുക്കണമെന്ന് തോന്നിയെന്നും അതിനാലാണ് മോഷ്ടിച്ചതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അതേസമയം രാഹുൽ കുമാർ മറ്റേതെങ്കിലും മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് വ്യക്തമല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News