മദ്യപിച്ച് വാഹനമോടിച്ചതിന് വാഹനം ഉൾപ്പെടെ പിടിച്ചയാൾ അഭിഭാഷകൻ്റെ ബൈക്കുമായി കടന്നു. തൻ്റെ വാഹനം പൊലീസ് കസ്റ്റഡിയിലായതിനാൽ വീട്ടിലേക്ക് തിരികെ പോകുംവഴി അഭിഭാഷകന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. ഒടുവില്‍ ഒരു മണിക്കൂറിനുശേഷം മോഷ്ടിച്ച ബൈക്കുമായി പ്രതി വീണ്ടും പൊലീസ് പിടിയിലായി. പെരിങ്ങനാട് മിത്രപുരം ഉദയഗിരി ഭാഗം സന്തോഷ് ഭവനം വീട്ടില്‍ സന്തോഷ് (42) ആണ് അറസ്റ്റിലായത്.
Also read: ‘കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’; വൈറലായി അഭയ ഹിരൺമയിയുടെ പോസ്റ്റ്
സന്തോഷിനെ മദ്യപിച്ച് ബൈക്ക് ഓടിച്ചതിന് പൊലീസ് പിടികൂടുകയും ശേഷം അടൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്നു വീട്ടിലേക്ക് പോയ സന്തോഷ് അടൂര്‍ റവന്യൂ ടവര്‍ പരിസത്തുവച്ചിരുന്ന അടൂര്‍ കോടതിയിലെ അഭിഭാഷകനായ അടൂര്‍ പതിനാലാം മൈല്‍ സ്വദേശി അശോക് കുമാറിന്റെ ബൈക്കുമായി കടന്നുകളയുകയായിരുന്നു. പൊലീസ് സ്ഥലത്തെ സി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ടൗണിലും പരിസര പ്രദേശങ്ങളിലും വ്യാപകതിരച്ചിലും നടത്തി. തുടര്‍ന്ന് അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ഹോട്ടലിന് പിന്‍വശത്തുള്ള വഴിയില്‍ വെച്ച് പ്രതി മോഷ്ടിച്ച ബൈക്കുമായി വരുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ സന്തോഷ് പൊലീസ് പിടിയിലായി.
Also Read: “ചന്ദ്രയാൻ – 3 പരാജയപ്പെടും”; വിവാദ കുറിപ്പുമായി കർണാടക അധ്യാപകൻ
അറസ്റ്റിലായ സന്തോഷ് ഇരുചക്രവാഹനങ്ങള്‍ പതിവായി മോഷ്ടിക്കുന്നയാളാണ്.അടൂര്‍, പന്തളം, ഹരിപ്പാട്, ചിറ്റാര്‍, പത്തനംതിട്ട, ആറന്മുള, പുനലൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധികളിലായി പതിനഞ്ചോളം മോഷണക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here