കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ആഗസ്റ്റ് 29നും 30നും എത്തിയവര്‍ നിപാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശം

ജില്ലയില്‍ നിപ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ആഗസ്റ്റ് 29നും 30നും നിശ്ചിത സമയങ്ങളിലും സ്ഥലത്തും എത്തിയവര്‍ നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. തീയതിയും സ്ഥലവും സമയവും അടക്കം ഉള്‍ക്കൊള്ളിച്ച പട്ടികയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. പ്രസ്തുത തിയതികളില്‍ ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Also Read: നിപ പ്രതിരോധ പ്രവർത്തനം: കേന്ദ്ര സംഘം കുറ്റ്യാടിയിൽ സന്ദർശനം നടത്തി

ഇഖ്റ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ അറിയാന്‍

1. കാഷ്വാലിറ്റി എമര്‍ജന്‍സി പ്രയോറിറ്റി – 1 – 29.08.2023 പുലര്‍ച്ചെ 2 മുതല്‍ 4 വരെ

2. കാഷ്വാലിറ്റി എമര്‍ജന്‍സി പ്രയോറിറ്റി 1നും പ്രയോറിറ്റി 2നും ഇടയിലെ പൊതു ഇടനാഴി – 29.08.2023 പുലര്‍ച്ചെ 2 മുതല്‍ 4 വരെ

3. എംഐസിയു 2ന് പുറത്തുള്ള കാത്തിരിപ്പു കേന്ദ്രം – 29.08.2023 പുലര്‍ച്ചെ 3.45 മുതല്‍ 30. 08. 2023 പുലര്‍ച്ചെ 4.15 വരെ

4. എംഐസിയു രണ്ടില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ – 29.08.2023 പുലര്‍ച്ചെ 3.45 മുതല്‍ അഡ്മിറ്റ് ആയ എല്ലാ രോഗികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News