മദ്യപിച്ച് ക്ലാസ് മുറിയിൽ എത്തി വിദ്യാർത്ഥികളുടെ മുൻപിൽ വസ്ത്രമഴിച്ചു, പ്രധാന അധ്യാപകന് സസ്പെൻഷൻ

മദ്യപിച്ച് ക്ലാസ് മുറിയിൽ എത്തി വസ്ത്രമഴിച്ചു വിദ്യാർത്ഥികളുടെ മുന്നിൽ കിടന്നുറങ്ങിയ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതർ സസ്പെൻഡ് ചെയ്യുകയായിരുന്നു. യു പി യിലെ വിശ്വേശ്വർഗഞ്ചിലെ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ദുർഗ പ്രസാദ് ജയ്സ്വാളിനെയാണ് സസ്പെൻഡ് ചെയ്തത്.

also read :ഭാര്യയുടെ ഓർമയ്ക്കായി നിർധന കുടുംബങ്ങൾക്ക് വീട് വച്ച് കൊടുത്ത്‌ ഭർത്താവ്

ജയ്സ്വാൾ പലപ്പോഴും ഇങ്ങനെ വസ്ത്രമുരിയാറുണ്ടെന്നും അശ്ലീല പ്രവൃത്തികളിലേർപ്പെടാറുണ്ടെന്നും കുട്ടികൾ പറഞ്ഞതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. മുൻപ് ഒരു വിദ്യാർഥിനിയോട് ഇയാൾ മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വിഡിയോ പ്രചരിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തിയിരുന്നു.

also read :ഹോംനേഴ്സിന്റെ സേവനം കൃത്യമായി ലഭിച്ചില്ല, ഏജൻസിക്ക് പിഴവിധിച്ച് ഉപഭോക്തൃ കോടതി

അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്, സത്യാവസ്ഥ വ്യക്തമായിട്ടില്ലെങ്കിലും വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്നും, അന്വേഷണത്തിന് പുറമേ ആവശ്യമെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News