വിമാനത്തിൽ എത്തി മോഷണം നടത്തി, വിമാനത്തിൽ മടങ്ങുന്ന മോഷ്ടാവിനെ കുടുക്കി കേരളാ പൊലീസ്.ആന്ധ്ര സ്വദേശി സമ്പതി ഉമാ പ്രസാദാണ് അറസ്റ്റിലായത്. പേട്ടയിൽ വീട് കുത്തിത്തുറന്ന് ഡയമണ്ട് ആഭരണം കവർന്ന കേസിലെ പ്രതിയാണ് ഉമാ പ്രസാദ്.പേട്ടയിൽ നിന്ന് 5,27,000 രൂപയുടെ വജ്രാഭരണമടങ്ങിയ കവർച്ചയും, ഫോർട്ടിൽ നിന്ന് 50,000ത്തിന്റെയും 27,000 രൂപയുടെയും ആഭരണമാണ് ഇയാൾ മോഷ്ടിച്ചത്. മറ്റ് കവർച്ചകൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നത് അന്വേഷിക്കുകയന് എന്നും സിറ്റി പൊലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു അറിയിച്ചു.
Also Read: ഏക സിവിൽകോഡ്; കോണ്‍ഗ്രസിൽ ആശയക്കുഴപ്പം; കെപിസിസി നേതൃയോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും
മെയ് 28 ന് ഹൈദരാബാദിൽ നിന്നും വിമാന മാർഗ്ഗമാണ് ഖമ്മം സ്വദേശി സമ്പതി ഉമാ പ്രസാദ് തിരുവനന്തപുരത്ത് എത്തുന്നത്.സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലെ സന്ദർശനത്തിനുശേഷം ജൂൺ രണ്ടിന് തലസ്ഥാനം വിട്ടു. എന്നാൽ ജൂൺ ആറിന് തിരികെ തിരുവനന്തപുരത്തെത്തുകയും ഫോർട്ട്, പേട്ട പൊലീസ് സ്റ്റേഷൻ പരിധികളിലെ വീട്ടുകളിൽ വൻ കവർച്ച നടത്തുകയായിരുന്നു. മോഷണത്തിന് ശേഷം ഇയാൾ ജൂലൈ ഒന്നിന് വിമാനമാർഗ്ഗം തിരിച്ചുപോയി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് മോഷണമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.പ്രതി താമസിച്ചിരുന്ന ഹോട്ടലിൽ നൽകിയിരുന്ന രേഖയിൽ നിന്ന് ഇയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
ഉമാ പ്രസാദിനെക്കുറി പൊലീസ് പ്രത്യേകസംഘം അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാൽ വീണ്ടും തിരുവനന്തപുരത്ത് എത്തിയത്. സിറ്റി പൊലീസിന്റെ ഷാഡോ ടീമടങ്ങിയ സംഘം സമ്പതി ഉമാ പ്രസാദിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പ്രതിയെ പിടികൂടിയത് പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here