ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്സണലിന് ബോൺമൗത്തിന്റെ വക ‘ഇരട്ട’ പ്രഹരം

EPL

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് കനത്ത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ എഎഫ്സി ബോൺമൗത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്‌സണലിനെ തോൽപ്പിച്ചത്. സീസണിൽ ആഴ്‌സണൽ ഏറ്റുവാങ്ങുന്ന ആദ്യ തോൽവി കൂടിയാണിത്.

ALSO READ; അഞ്ച് വയസ്സുകാരിയെ ബാലാത്സംഗം ചെയ്തു; യുപിയിൽ ആറുവയസ്സുകാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

പരിക്ക് മൂലം ബുകയോ സാക ഇല്ലാതെയാണന് ആഴ്‌സണൽ കളത്തിലേക്ക് ഇറങ്ങിയത്. ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതിനിടെ മുപ്പതാമത്തെ മിനുട്ടിൽ എവാനിലസിനെ ഫൗൾ ചെയ്തതോടെ വില്യം സലീബയും റെഡ് കാർഡ് കിട്ടി കളം വിട്ടു.  പിന്നീട് പത്തുപേരുടെ പിൻബലത്തിലാണ് ആഴ്‌സണൽ മുന്നോട്ട് നീങ്ങിയത്. മത്സരത്തിൽ ഉടനീളം ആഴ്സണൽ വലകുലുക്കാൻ ശ്രമിച്ചുവെങ്കിലും അതൊന്നും ഫലം കണ്ടില്ല.

ALSO READ; ‘എനിക്കൊരു ക്രിക്കറ്റർ ആകാനായിരുന്നു ഇഷ്ടം’; മനസ്സ് തുറന്ന് ആദിത്യ റോയ് കപൂർ

മറുവശത്ത് ആദ്യ പകുതിയിൽ ഗോളൊന്നും നേടാൻ ബോൺമൗത്റിനും കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയിൽ അവർക്ക് ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞു. എഴുപതാമത്തെ മിനുട്ടിൽ ജസ്റ്റിൻ ക്ലവേർട്ട് വലകുലുക്കി. എഴുപത്തിയൊൻപതാം മിനുട്ടിൽ റയ പെനാൽറ്റിക്ക് വഴങ്ങിയപ്പോൾ അദ്ദേഹം വീണ്ടും ലക്ഷ്യം കണ്ടു.ഇതോടെ ബോൺമൗത്ത് ജയം നേടുകയായിരുന്നു.

ENGLISH SUMMARY; ENGLISH PREMIER LEAGUE- BOURNEMOUTH BEATS ARSENAL FOR 2-0

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News