ലണ്ടന്‍ സ്റ്റേഡിയത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് ആഴ്‌സണല്‍. 5-2ന് ആണ് വെസ്റ്റ് ഹാം യുണൈറ്റഡിനെ പീരങ്കിപ്പട തകർത്തത്. നാടകീയമായ കളിയിൽ ആദ്യ പകുതിയില്‍ തന്നെ ഏഴ് ഗോളുകളും പിറന്നുവെന്നത് കാണികളെ ആവേശഭരിതരാക്കി. ഒമ്പതാം മിനിറ്റിലെ ഗബ്രിയേല്‍ മഗല്‍ഹെസിന്റെ ട്രേഡ്മാര്‍ക്ക് ഹെഡര്‍ ആണ് ഗോൾ ബോക്സ് തുറന്നത്. 26 മിനിറ്റിന് ശേഷം മാര്‍ട്ടിന്‍ ഒഡെഗാഡിന്റെ പെനാല്‍റ്റിയും ഒരു മിനിറ്റിനുള്ളില്‍ കൈ ഹാവെര്‍ട്സിന്റെ കൂള്‍ ഫിനിഷും രണ്ട് മിനുട്ടിനുള്ളിൽ ലിയാന്‍ഡ്രോ ട്രോസാര്‍ഡിൻ്റെ ഗോളുമായതോടെ ആഴ്സണല്‍ കുതിച്ചുയർന്നു.
തൊട്ടുടനെ, എമേഴ്സണിന്റെ അതിശയകരമായ ഫ്രീകിക്ക് തിരിച്ചുവരവിനുള്ള പ്രതീക്ഷ വെസ്റ്റ് ഹാമിന് നൽകി. തൊട്ടുടനെ ആരോണ്‍ വാന്‍-ബിസാക്കയും ഗോളടിച്ചു. എന്നാല്‍, ആദ്യ പകുതിയില്‍ തന്നെ ആഴ്സണലിന് രണ്ടാം പെനാല്‍റ്റി ലഭിച്ചു. ബുക്കായോ സാക്കയുടെ സ്‌പോട്ട് കിക്കിൽ ആഴ്സണൽ അഞ്ചാം ഗോളും നേടി.
ഇതോടെ പ്രീമിയർ ലീഗിൽ 25 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ആഴ്സണൽ ഉയര്‍ന്നു. ലിവര്‍പൂളിനെ അപേക്ഷിച്ച് ആറ് പോയിൻ്റ് പിന്നിലാണ്. ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയും ലിവർപൂളും പോരാടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here