‘കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും’: ബഷീറിൽ നിന്ന് കടമെടുത്ത് ആർഷോയുടെ മറുപടി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ. ഉയർത്തിയ പ്രതിഷേധ ബാനറിലെ ഇംഗ്ലീഷ് പ്രയോഗം വികലമാണെന്ന ആരോപണങ്ങളോട് ബഷീറിന്റെ വാചകത്തെ കടമെടുത്ത് ആർഷോയുടെ മറുപടി. ‘കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും’ എന്ന് ഫേസ്ബുക്ക് പോസ്റ്റുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ. വൈക്കം മുഹമ്മദ് ബഷീറിന്റെ വാചകങ്ങൾ കടമെടുത്താണ് ആർഷോയുടെ പോസ്റ്റ്.

Also Read: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം; കേസ് ഗൗരവതരമെന്ന് ഹൈക്കോടതി

തൃശ്ശൂർ കേരള വർമ കോളേജിന്റെ പ്രവേശന കവാടത്തിൽ ഗവർണർക്കെതിരേ ആ പരിപ്പ് ഇവിടെ വേകില്ലെന്ന് സൂചിപ്പിച്ച്  your dal will not cook here bloody sanghi khan എന്ന് ബാനർ എഴുതി സ്ഥാപിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിൽ അടക്കം ഈ ബാനറിലെ പ്രയോഗം വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

Also Read: കേരളത്തിൽ കൺസ്യൂമർഫെഡ്‌ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ തുറക്കും

ഇതിലെ വ്യാകരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് – യൂത്ത് കോൺഗ്രസ് – ബിജെപി  അനുകൂലികൾ രംഗത്തെത്തിയത്. ഇതിനെതിരെയാണ് ആർഷോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News