മാർക്ക് ലിസ്റ്റ് വിവാദം; ഒടുവിൽ ആർഷോയുടെ വാദങ്ങൾ അംഗീകരിച്ച് പ്രിൻസിപ്പൽ

മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ വാദങ്ങൾ അംഗീകരിച്ച് പ്രിൻസിപ്പൽ. മൂന്നാം സെമസ്റ്റർ പരീക്ഷക്ക് ആർഷോ ഫീസടച്ചിട്ടില്ല എന്നും നേരത്തെ നൽകിയ രേഖയിൽ പിഴവുണ്ട് എന്നും പ്രിൻസിപ്പൽ സമ്മതിച്ചു. മൂന്നാം സെമസ്റ്ററിൽ ആർഷോ രജിസ്റ്റർ ചെയ്തിരുന്നില്ല, സാങ്കേതിക തകരാർ സംഭവിച്ചതാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

also read; അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി സമരം പിൻവലിച്ചു

തനിക്കെതിരെയുള്ള വാർത്ത ചമച്ചത് കൃത്രിമം; പൊലീസിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകും; പി എം ആർഷോ

തനിക്കെതിരെയുള്ള വാർത്ത ചമച്ചത് കൃത്രിമമായെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രെട്ടറി പി എം ആർഷോ. ഗൂഡാലോചനയിൽ അന്വേഷണം ആവശ്യപ്പെടും എന്നും പൊലീസിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകും എന്നും പി എം ആർഷോ പറഞ്ഞു.

ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി എന്നും പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും മലക്കം മറിയുകയാണ്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും സംഭവിക്കാത്ത തെറ്റാണ് മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിൻ്റെ ഭാഗത്തു നിന്നുണ്ടായത് എന്നും പി എം ആർഷോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News