മുംബൈയിൽ അതിരുകളില്ലാത്ത വർണക്കാ‍ഴ്‌ചയൊരുക്കി മലയാളി ചിത്രകാരൻ

മുംബൈയിൽ അതിരുകളില്ലാത്ത വർണക്കാ‍ഴ്‌ചയൊരുക്കി മലയാളി ചിത്രകാരൻ. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി മോഹനൻ വാസുദേവനാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഗുഹാ ചിത്ര പരമ്പരയിലെ എവല്യൂഷൻ, മനുഷ്യനിൽ അന്തർലീനമായ മൃഗീയ ഭാവങ്ങൾ വരച്ചു കാട്ടുന്ന മസിൽ പവർ, കൊവിഡ് കാലഘട്ടത്തിലെ വ്യത്യസ്ഥ നിമിഷങ്ങൾ, പവർ ഓഫ് ഹോഴ്സ്, സ്നേഹത്തിന്റെ വര്ണക്കാഴ്ചകൾ, ഒർജിൻ , ‘ഡ്യുവാലിറ്റി, ആംബുഷ്, തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

ഓയിൽ, ജലഛായം, അക്രിലിക്,  ചാർക്കോൾ എന്നീ മീഡിയത്തിൽ ക്യാൻവാസിലും പേപ്പറിലുമായാണ്  ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.  ജെ.ജെ സ്കൂൾ ഓഫ് ആർട്ടിലെ പ്രൊഫ. രാജേന്ദ്ര പാട്ടീൽ പ്രദർശനം ഉത്ഘാടനം ചെയ്തു.

ഇന്ത്യൻ ആർമി കോർപ്സ് ഓഫ് സിഗ്നൽസിൽ ഉദ്യോഗസ്ഥൻ ആയിരുന്ന മോഹനൻ വാസുദേവൻ കേരളീയ മ്യൂറൽ ചിത്രകലയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വരകൾക്കും വർണ്ണങ്ങൾക്കുമാണ്  പ്രാധാന്യം നൽകുന്നത്. ആധുനിക ചിത്രകലാ സമ്പ്രദായത്തിലെ ‘സെമി അബ്സ്ട്രാക്ട്’ രീതി പിന്തുടരുന്ന ഈ കുട്ടനാട്ടുകാരൻ അന്തർദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ നിരവധി ചിത്രകലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

മുംബൈയിൽ 2021 നവംബറിലായിരുന്നു മോഹൻ വാസുദേവന്റെ ആദ്യ ചിത്ര പ്രദർശനം ജഹാംഗീർ ആർട്ട് ഗാലറിയിൽ നടന്നത്. ഇതാദ്യമായാണ് സോളോ പ്രദര്ശനവുമായി മോഹൻ മുംബൈയിലെത്തുന്നത്.

പല വർണത്തിലും വലുപ്പത്തിലുമായി മോഹനന്റെ  അറുപത്തി മൂന്നോളം ചിത്രങ്ങളാണ് പ്രശസ്തമായ നെഹ്‌റു ആർട്ട് ഗാലറിയിലെ ചുമരുകളെ സമ്പന്നമാക്കുന്നത് . കലാകാരന്റെ സമൂഹത്തോടുള്ള കാഴ്ചപ്പാടാണ് തനിക്ക് വായിച്ചെടുക്കാനായതെന്ന്  നർത്തകിയും എഴുത്തുകാരിയുമായ ഡിംപിൾ ഗിരീഷ് പറയുന്നു

വർണ്ണക്കാഴ്ചകൾക്കിടയിലെ സന്ദേശങ്ങളാണ് ഇത്തരം പ്രദർശനങ്ങളെ ജനകീയമാക്കുന്നതെന്ന് കലാസ്വാദകൻ വിക്രമൻ പറഞ്ഞു. ഇതര ഭാഷക്കാരടങ്ങുന്ന ചിത്രകലാ വിദ്യാർഥികൾ അടക്കം നിരവധി പേരാണ് ആദ്യ ദിവസത്തെ ചിത്ര പ്രദർശനം കാണാനെത്തിയത്.

നിരീക്ഷണവും  പരീക്ഷണവുമായി ബിയോണ്ട് ബൗണ്ടറീസ്” എന്ന പേരിൽ അസാധാരണമായ ഏകാംഗ ചിത്ര പ്രദർശനത്തിലൂടെ മോഹനൻ വാസുദേവൻ മഹാനഗരത്തിലെ കലാപ്രേമികളുടെയും ആസ്വാദകരുടെയും മനം കവരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News