ചന്ദ്രനിലേക്കുള്ള മനുഷ്യദൗത്യം “ആർട്ടിമിസ്‌ ” നാസ 2025 സെപ്‌തംബറിലേക്ക്‌ നീട്ടി

ചന്ദ്രനിലേക്ക്‌ മനുഷ്യനെ അയക്കാനുള്ള ആർട്ടിമിസ്‌ ദൗത്യങ്ങൾ നാസ നീട്ടി. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ ഒരു വനിതയടക്കം നാലു ഗഗനചാരികളെ അയക്കാനുള്ള ആർട്ടിമിസ്‌ 2 ദൗത്യം ഈ വർഷം പകുതി ആയതിന് ശേഷം വിക്ഷേപിക്കാനായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ദൗത്യം 2025 സെപ്‌തംബറിലേക്ക്‌ മാറ്റി. ചന്ദ്രനെ ചുറ്റി മടങ്ങുന്ന 10 ദിവസ യാത്രയാണിത്‌.

ALSO READ: ശാസ്‌ത്രമറിയാൻ മഹാരാഷ്‌ട്രയിൽ നിന്ന് കുട്ടികളെത്തും; ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍

2025ൽ നിശ്‌ചയിച്ചിരുന്ന മൂന്നാം ആർട്ടിമിസ്‌ ദൗത്യം 2026 സെപ്‌തംബറിലേക്കും നീട്ടി. ഒരു വനിതയെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കുന്ന ദൗത്യമാണിത്‌. നാല്‌ പേരാകും പേടകത്തിലുണ്ടാവുക. രണ്ട്‌ പേർ ചന്ദ്രനിൽ ഇറങ്ങും. സഞ്ചാരികളായ ജെറമി ഹാൻസെൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ എന്നിവരുടെ പരിശീലനം നാസയിൽ പുരോഗമിക്കുകയാണ്‌.

ALSO READ: സംസ്ഥാനത്ത് രണ്ട് ഐ ടി പാർക്ക് കൂടി ആരംഭിക്കും; ടെക്നോപാർക്ക് ഫേസ് 3 യുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സ്ഥിരം ബഹിരാകാശ നിലയം ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ആർട്ടിമിസ്‌4 ദൗത്യം 2028ൽ നടക്കും. ഗേറ്റ്‌വേ ലൂണാർ സ്‌പേയ്‌സ്‌ സ്‌റ്റേഷൻ മിഷൻ എന്നാണ്‌ പേര്‌. ഭാവിയിൽ ചന്ദ്രനിലേക്ക്‌ പോകുന്ന ബഹിരാകാശ സഞ്ചാരികളുടെ ഇടത്താവളമായി ഇത്‌ മാറും. ഗേറ്റ്‌വേയെ ഭാവി ചൊവ്വാ ദൗത്യങ്ങൾക്കും ഉപയോഗപ്പെടുത്തുകയാണ്‌ ലക്ഷ്യം. 50 വർഷത്തിനുശേഷം നാസ മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കുന്നത്‌ ആദ്യമായാണ്‌. കഴിഞ്ഞ ദിവസം വിക്ഷേപിച്ച പെരഗ്രിൻ ലൂണാർ ലാൻഡർ ദൗത്യം അപ്രതീക്ഷിതമായി ഉണ്ടായ ഇന്ധന ചോർച്ചമൂലം പരാജയത്തിലേക്ക്‌ നീങ്ങുകയാണ്‌. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പോയി മടങ്ങിയ ആർട്ടിമിസ്‌ 1 ദൗത്യം വിജയകരമായിരുന്നു. എന്നാൽ ഈ പേടകത്തിന്റെ താപകവചത്തിലെ ചിലഭാഗങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ കടക്കവേ ചിതറിത്തെറിച്ചതും വരും ദൗത്യങ്ങൾ നീട്ടിവയ്‌ക്കാൻ കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News