ചന്ദ്രേട്ടൻ ഇനി ഒറ്റക്കല്ല! ഭൂമിയെ വലം വെക്കാൻ കൂട്ടിനൊരാൾ കൂടിയെത്തുന്നു

Mini Moon

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് താമസിയാതെ താത്കാലികമായി ഒരു കൂട്ടാളി എത്തുന്ന അപൂർവ്വ പ്രതിഭാസം സംഭവിക്കുന്നു. രണ്ട് മാസത്തേക്കാണ് ഛിന്നഗ്രഹം ഭൂമിയെ വലം വെക്കുക. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ അകപ്പെടുന്ന ഛിന്നഗ്രഹം സെപ്തംബർ 29 മുതൽ നവംബർ 25 വരെയാകും ഭൂമിയെ ചുറ്റുക.

Also Read: വിസ്മയമായി ബഹിരാകാശ ചിലന്തി

2024 PT5 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹത്തിനെ കണ്ടെത്തിയത് ആസ്ട്രോയിഡ് ടെറസ്ട്രിയൽ ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) എന്ന ഛിന്നഗ്രഹത്തെ പറ്റി മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ്. നാസയുടെ ധനസഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.

Also Read: കാൻസർ കോശങ്ങളെ കൊല്ലും, വില 17 കോടി; ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാർത്ഥമായ കലിഫോര്‍ണിയം

അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഗവേഷണ കുറിപ്പുകളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, 10 മീറ്റർ (33 അടി) മാത്രം വ്യാസമുള്ള ഈ ചെറിയ ഛിന്നഗ്രഹം 53 ദിവസമാണ് ഭൂമിയെ ചുറ്റുക. ഇതുനുമുമ്പ് 2006-ൽ ഭൂമിയുടെ ഗുരുത്വാകർഷണത്താൽ പിടിച്ചെടുക്കപ്പെട്ട ഒരു ഛിന്നഗ്രഹം, 2006 ജൂലൈ മുതൽ 2007 ജൂലൈ വരെ ഒരു വർഷം ഭൂമിയെ വലം വെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News