വീടിന്റെ മതിൽ ചാടിക്കടന്ന് വിജയകുമാർ മുൻപും വന്നിട്ടുണ്ട്; തുണികൾ തയ്ച്ചും, ഡേ കെയറും, ബ്യൂട്ടി പാർലർ നടത്തിയും കഷ്ടപ്പെട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്

നടൻ വിജയകുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മകളും നടിയുമായ അർഥന ബിനു. വീടിന്റെ മതിൽ ചാടിക്കടന്ന് വിജയകുമാർ മുൻപും വന്നിട്ടുണ്ടെന്ന് അർഥന പറഞ്ഞു. വിജയകുമാർ ഒരു അച്ഛൻ എന്ന നിലയിൽ തങ്ങളെ ഒരു കാലത്തും സംരക്ഷിച്ചിട്ടില്ലെന്നും ആ സമ്പത്തിലോ തണലിലോ അല്ല ജീവിച്ചതെന്നും അർഥന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

also read; ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഗായികയ്‌ക്കെതിരെ കേസ്

‘‘ഞാനും എന്റെ കുടുംബവും എന്റെ ബയോളജിക്കൽ ഫാദർ ആയ മിസ്റ്റർ വിജയകുമാറിന്റെ സാമ്പത്തികത്തിന്റേയോ പ്രശസ്തിയുടെയോ ഇമോഷനൽ സപ്പോർട്ടിന്റെയോ തണലിൽ ജീവിച്ചിട്ടുള്ളവരല്ല. തുണികൾ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാർലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്. അതുകൊണ്ടു തന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് വിജയകുമാറിന്റെ മകളെന്ന് അറിയപ്പെടുന്നതിനേക്കാൾ എനിക്കിഷ്ടം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതുതന്നെ പൊലീസുപോലും പ്രൊട്ടക്‌ഷൻ ചെയ്യാനില്ലാല്ലോ എന്ന വിഷമത്തിലാണ്. പോസ്റ്റ് കണ്ടിട്ടെങ്കിലും പൊലീസ് ആക്‌ഷൻ എടുക്കട്ടെ എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം – അർഥന കുറിച്ചു.

നഴ്സറി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ മാത്രമാണ് അച്ഛനോടൊപ്പം താമസിച്ചിട്ടുള്ളതെന്നും ജീവിക്കാൻ പോലും നിവർത്തിയില്ലാതായപ്പോൾ അമ്മയുടെ അച്ഛൻ തങ്ങളെ അവരുടെ വീട്ടിലേക്കു വിളിച്ചു കൊണ്ടുവരുകയായിരുന്നുവെന്നും അർഥന പറഞ്ഞു. വിജയകുമാർ അയച്ച പണം കോടതി ജീവനാംശമായി നൽകാൻ വിധിച്ച തുകയുടെ ഗഡുക്കളാണ് അല്ലാതെ ഒരു കാലത്തും തങ്ങൾക്ക് അദ്ദേഹം ചെലവിന് തന്നിട്ടില്ല എന്നും നടി വ്യക്തമാക്കി.

also read; ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂർ ബലൂച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News