എന്റെ സാധനങ്ങൾ തിരിച്ചെടുക്കണം, ആര്‍തി എന്നെ വീട്ടിൽ നിന്നും പുറത്താക്കി ; പൊലീസ് പരാതിയുമായി ജയം രവി

jayam ravi

15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനാണ് ഭാര്യ ആർതിയുമായുള്ള വിവാഹ ബന്ധത്തിൽ നിന്ന് താൻ പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. അതേസമയം തന്നെ ജയം രവി അത് സ്വയം എടുത്ത തീരുമാനമാണെന്നും താൻ വിവാഹമോചനത്തിന് ഇനിയും തയാറായിട്ടില്ലെന്നും ജയം രവിയുടെ ഭാര്യ ആര്‍തിയും വ്യക്തമാക്കിയിരുന്നു.

ALSO READ : ഷിരൂരിൽ അർജുൻ്റെ ട്രക്ക് കണ്ടെത്തി, സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ്

ഇപ്പോഴിതാ ചെന്നൈയിലെ അഡയാർ പൊലീസ് സ്‌റ്റേഷനിൽ ആര്‍തിക്കെതിരെ ജയം രവി പരാതി നൽകിയതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിരിക്കുന്നത്. ആർതി അവരുടെ വീട്ടിൽ നിന്നും തന്നെ പുറത്താക്കിയെന്നാണ് താരത്തിന്റെ ആരോപണം. ഇസിആർ റോഡിലെ ആര്‍തിയുടെ വസതിയിൽ നിന്ന് തന്റെ സാധനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയിൽ പൊലീസിനോട് അഭ്യർഥിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ജയം രവി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News