ഇന്ത്യൻ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകുന്ന ഒരു ഗോത്ര സമൂഹമാണ് മുണ്ട പോട്ട കേള. തല മണ്ണിൽ കുഴിച്ചിട്ടുകൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്ന ഇവർ ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ഗോത്ര വിഭാഗമാണ്. നാടോടികളായ ഇവർ തല മണ്ണിൽ കുഴിച്ചിട്ടുകൊണ്ട് അഭ്യാസപ്രകടനം നടത്തിയാണ് ഭക്ഷണവും വെള്ളവും കാഴ്ചക്കാരിൽ നിന്ന് സ്വീകരിക്കുന്നത്. കേൾക്കുമ്പോൾ ഇതൊരു വിചിത്ര സംഭവമായി തോന്നുമെങ്കിലും തലമുറകളായി ഈ ഗോത്ര സമൂഹം പിന്തുടരുന്ന ജീവിതരീതിയാണ് ഇത്.
ALSO READ: കേരള വിസി റിപ്പോര്‍ട്ട്; വിസിയുടെ നിര്‍ദേശം വേണ്ട പ്രോ ചാന്‍സിലര്‍ക്കെന്ന് മന്ത്രി ആര്‍.ബിന്ദു
ഒഡീഷ ജില്ലയിലെ പ്രാചീനമായ ഒരു കമ്മ്യൂണിറ്റിയാണ് ‘മുണ്ടപൊട്ട കേള’. ഒരു ഡിനോട്ടിഫൈഡ് ഗോത്രമായിട്ടാണ് ഇവർ അറിയപ്പെടുന്നത്. സർക്കാർ രേഖകളിൽ എവിടെയും ഇവരെ സംരക്ഷിക്കാനോ ഇവർക്ക് വേണ്ട പാർപ്പിടവും ഭക്ഷണവും എത്തിയ്ക്കാനോ നിയമങ്ങൾ ഒന്നുമില്ല. ‘മുണ്ടപൊട്ട കേള’ സമുദായം പതിറ്റാണ്ടുകൾക്ക് മുമ്പ് ആന്ധ്രാപ്രദേശിലെ രായലസീമ പ്രദേശത്ത് നിന്ന് ഒഡീഷയിലേക്ക് കുടിയേറിയവരാണെന്നാണ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്. ഇവരെ പുനരധിവസിപ്പിക്കാനോ മറ്റോ മാറി മാറി വന്ന സർക്കാറുകൾ ഇതുവരേക്കും ശ്രമിച്ചിട്ടില്ല.
തെരുവാണ് ഈ ഗോത്രസമൂഹത്തിന് ജീവിക്കാനുള്ള പരിസ്ഥിതി ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഇവർക്ക് കൃത്യമായ ഇടങ്ങളോ പാർപ്പിടമോ ഇല്ല. പാമ്പുകളെ പിടിച്ച് അവയെ പ്രദർശിപ്പിക്കുന്നതും, മറ്റു തെരുവ് അഭ്യാസ പ്രകടനങ്ങളുമാണ് പണം കണ്ടെത്താനുള്ള ഇവരുടെ മാർഗം. ഇങ്ങനെ വിചിത്രമായ പ്രവൃത്തിയിലൂടെ ഉപജീവനമാർഗം കണ്ടെത്തുന്ന ചുരുക്കം ചില അംഗങ്ങൾ മാത്രമുള്ള സമൂഹമാണ് മുണ്ടപൊട്ട കേള. കൊവിഡ് വരുത്തിവെച്ച സാമ്പത്തിക പ്രശ്നങ്ങൾ ഈ കൂട്ടത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതോടെ തെരുവുകളിൽ കൂടുതലായി ഇവരെ കാണപ്പെടാനും തുടങ്ങിയിരുന്നു.
ALSO READ: തിളക്കമുള്ള മനോഹരമായ ചുണ്ടുകളോടാണോ പ്രിയം? ഇതാ ഉരുളക്കിഴങ്ങ് കൊണ്ടൊരു നുറുങ്ങുവിദ്യ
മുണ്ടപൊട്ട കേള ഒരു ഡിനോട്ടിഫെയ്ഡ് ഗോത്ര സമൂഹമാണ്. പ്രത്യേക നിയമ പരിരക്ഷയോ ആനുകൂല്യങ്ങളോ ഒന്നും തന്നെ ഇവർക്കില്ല. ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊരിടത്തേക്ക് എപ്പോഴും യാത്ര ചെയ്തുകൊണ്ടേയിരിക്കുന്ന, തെരുവിൽ നിന്ന്ജീവിതം കെട്ടിപ്പടുക്കുന്ന ഈ ഗോത്ര സമൂഹം ഇപ്പോൾ ദാരിദ്രത്തിന്റെയും വറുതിയുടെയും കാലത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇവരെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ ശക്തമായില്ലെങ്കിൽ മുണ്ടപൊട്ട കേള ഒരു നാമമാത്ര ഗോത്ര സമൂഹമായി ഇനി മാറാൻ ഇടയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here