ഡോക്ടര്‍ സ്വന്തം ബീജം തന്നില്‍ കുത്തിവെച്ചു, മകള്‍ക്ക് നാട്ടില്‍ 16 സഹോദരങ്ങള്‍: പരാതിയുമായി 67 കാരി

കൃത്രിമ ഗർഭധാരണ ചികിത്സയ്ക്കിടെ ഡോക്ടർ രഹസ്യമായി സ്വന്തം ബീജം തന്നിൽ കുത്തിവച്ചുവെന്ന പരാതിയുമായി 67കാരി.  ഷാരോൺ ഹായേസ് എന്ന സ്ത്രീയാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. യുഎസിലെ വാഷിങ്ടണിലാണ് സംഭവം.  34 വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇവര്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

1989ൽ വാഷിങ്ടണിൽ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ഡേവിഡ് ആർ.ക്ലേപൂളിന്‍റെ അടുത്ത് വന്ധ്യതാ ചികിത്സയ്ക്കായി ഷാരോൺ പോയിരുന്നു. സ്വാഭാവിക മാർഗങ്ങളിലൂടെ കുഞ്ഞുണ്ടാകാതെ വന്നതോടെയാണ് ഷാരോണും ഭർത്താവും ഡോ. ഡേവിഡിനെ സമീപിച്ചത്.

ALSO READ: ക്ഷേത്ര ദര്‍ശനം സമാധാനത്തോടെയാകണം, ആര്‍എസ്എസ് ശാഖ വേണ്ട: കെ. അനന്തഗോപൻ

അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിക്കാമെന്നു ഷാരോൺ സമ്മതം നൽകി. മുടി, കൺനിറം, ആരോഗ്യം, ജനിതകം തുടങ്ങിയ മേന്മകളുള്ള ദാതാക്കളിൽനിന്നേ ബീജം തെരഞ്ഞെടുക്കൂ എന്നു ഡോക്ടർ ഉറപ്പു കൊടുത്തു. ഓരോ തവണ കാണാനെത്തുമ്പോഴും 100 ഡോളർ വീതം പണമായി ഡോക്ടർ കൈപ്പറ്റി. കോളജ് വിദ്യാർഥികളായ ബീജദാതാക്കൾക്ക് നൽകാനാണ് എന്നു പറഞ്ഞാണു തുക വാങ്ങിയിരുന്നത്.

പിന്നീട് കൃത്രിമ ബീജസങ്കലനത്തിലൂടെ ഗർഭിണിയായ ഷാരോൺ പെൺകുഞ്ഞിനെ പ്രസവിച്ചു. ഇപ്പോൾ 33 വയസ്സുകാരിയായ മകൾ ബ്രയാന ഹായേസ് ജനിതക പരിശോധനയ്ക്കായി തന്റെ ഡിഎൻഎ സാംപിൾ ഒരു വെബ്സൈറ്റിൽ നൽകിയപ്പോഴാണു രഹസ്യം വെളിപ്പെട്ടത്. തന്റെ യഥാർഥ പിതാവ് ആരാണെന്ന് അറിയുകയായിരുന്നു ബ്രയാനയുടെ ഉദ്ദേശ്യം. സമീപ പ്രദേശങ്ങളിലായി 16 അർധ സഹോദരങ്ങൾ കൂടി തനിക്കുണ്ടെന്നറിഞ്ഞ് ബ്രയാന ഞെട്ടി. ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ഡോ.ഡേവിഡിനെതിരെ പരാതി നൽകാൻ ഷാരോൺ തീരുമാനിക്കുകയായിരുന്നു.

ALSO READ: ആ ചോദ്യം ആഷിനെ അലോസരപ്പെടുത്തി; പക്ഷേ മറുപടി വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News