സംസ്ഥാനത്തെ റോഡുകള്‍ നാളെ മുതല്‍ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) ക്യാമറകളുടെ നിരീക്ഷണ വലയത്തിലാകും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് വ്യാഴാഴ്ചമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാനത്ത് നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഒരുദിവസം ശരാശരി 12-14 ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതും മോട്ടോര്‍ വാഹനവകുപ്പിന്റെ മറ്റൊരു ലക്ഷ്യമാണ്.
ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ചാല്‍ ഓരോ നിയമ ലംഘനത്തിനും പ്രത്യേകം പ്രത്യേകം പിഴ ഈടാക്കും. ദേശീയ പാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴ ചുമത്തും.
നിയമലംഘനങ്ങളും പിഴയും ചുവടെ:
- ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, നോപാർക്കിങ്ങിൽ വാഹനം നിർത്തുക, റിയർവ്യൂ മിറർ ഇളക്കിമാറ്റുക -250 രൂപ
- തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ -250
- സീറ്റ്‌ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ -500
- അമിതവേഗം (കാർ) -1500
- ഇരുചക്രവാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ പേർ യാത്രചെയ്യുക -2000
- ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ – ആദ്യപിഴ 2000, തുടർന്ന് 4000
- അപകടകരമായ ഓവർടേക്കിങ് -ആദ്യപിഴ 2000, ആവർത്തിച്ചാൽ കോടതിയിലേക്ക്
- ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം -2000
- മൂന്നുവർഷത്തിനുള്ളിൽ ആവർത്തിച്ചാൽ -5000 (ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയർപോഡ്, നിയമവിരുദ്ധം)
- മഞ്ഞവര മുറിച്ചുകടന്നാൽ (അപടകരമായ ഡ്രൈവിങ്) -2000
- ലെയ്ൻ ട്രാഫിക് ലംഘനം -2000
- നിയമംലംഘിച്ച് മറികടക്കൽ -2000
ശ്രദ്ധിക്കേണ്ടവ
- റോഡിന്റെ മധ്യഭാഗത്ത് തുടർച്ചയായുള്ള വെള്ള, മഞ്ഞ വരകൾ മുറിച്ചുകടക്കരുത്
- ഇരട്ട മഞ്ഞവരകൾ ഡിവൈഡറായി പരിഗണിക്കണം
- ഇടവിട്ട വെള്ളവരകളുള്ളിടത്ത് ഓവർടേക്ക് ചെയ്യാം
- ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാർക്കിങ് പാടില്ല
- പാർക്കിങ് അനുവദിച്ച സ്ഥലങ്ങളിൽമാത്രം
- നോ പാർക്കിങ് ബോർഡില്ലെന്നുകരുതി എല്ലായിടത്തും പാർക്കിങ് അനുവദനീയമല്ല
- വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്തില്ലെങ്കിലും റോഡിൽ നിർത്തിയാൽ പാർക്കിങ്ങായി പരിഗണിക്കും
- വളവുകൾ, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ് പാടില്ല
- റോഡിൽ തിരക്കില്ലെങ്കിലും മറ്റുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്ന വിധത്തിൽ വാഹനം നിർത്തരുത്
അനുവദനീയമായ വേഗം
- സ്കൂൾമേഖല 30 കി.മീ.
- തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾ 50 കി.മീ.
കാറുകൾ
- സംസ്ഥാനപാത 80 ക.മീ, ദേശീയപാത 85 കി.മീ., ദേശീയപാത നാലുവരി 90 കി.മീ.
ഇരുചക്രവാഹനങ്ങൾ
- സംസ്ഥാനപാത 50 കി.മീ, ദേശീയപാത 60 കി.മീ, നാലുവരി 70 കി.മീ.
- ബസ്, ലോറി -60 കി.മീ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here