തളര്‍ന്നു കിടന്ന 47കാരിയെ സംസാരിപ്പിച്ച് എഐ, ഡിജിറ്റല്‍ അവതാറില്‍ പ്രതീക്ഷയോടെ ശാസ്ത്രജ്ഞര്‍

സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയതും സങ്കീര്‍ണവുമായ കണ്ടെത്തലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ. മനുഷ്യരാശിക്ക് സഹായകമാണ് ആപത്താകുമോ എഐ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നിരന്തരം നടക്കുകയാണ്. കാലം മാറുന്നതിനനുസരിച്ച് സാമാന്യബുദ്ധിക്ക് ചിന്തിക്കാന്‍ ക‍ഴിയാത്തതൊക്കെ കണ്ടുപിടിത്തങ്ങളിലൂടെ ഇവിടെ നടക്കുമെന്ന് ആളുള്‍ക്ക് ബോധ്യപ്പെട്ടു തുടങ്ങി.

എന്തായാലും എഐ ഉപയോഗിച്ച് ഒരു സംസാരശേഷി നഷ്ടപ്പെട്ട സ്ത്രീ സംസാരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുകയാണ്. സ്ട്രോക്ക് വന്നതിനെത്തുടര്‍ന്ന് തളര്‍ന്നുപോയ ആന്‍ എന്ന 47കാരിക്ക് സംസാരിക്കാനോ ജോലി ചെയ്യാനോ ടൈപ്പ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തലച്ചോര്‍ സിഗ്നലുകളെ സംസാരമായും മുഖഭാവമായും മാറ്റിയെടുത്താണ് എഐ അത്ഭുതപ്പെടുത്തിയത്.

ALSO READ: സംസ്ഥാനത്ത് 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ഗവേഷക സംഘം ആനിന്‍റെ മസ്തിഷ്ക ഉപരിതലത്തില്‍ 253 നേര്‍ത്ത ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു. 34 ഇനം ശബ്ദങ്ങളും ചാറ്റ് ജിപിടി ഭാഷാ രീതിയും അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ അവതാർ സംസാരിക്കുക. നിലവിൽ വെബ്സൈറ്റുകളിലും മറ്റും അവതാർ ഉപയോഗിക്കാറുണ്ട്. പൂര്‍ണമായും സ്വാഭാവികമായൊരു സംസാരരീതി സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗവേഷണം നയിച്ച പ്രഫസര്‍ എഡ്‌വേഡ് ചാങ് വ്യക്തമാക്കി. ബിസിഐയുടെ വയര്‍ലെസ് വേര്‍ഷന്‍ ആണ് അടുത്തഘട്ടം.

സ്ട്രോക്ക് എഎൽഎസും പോലുള്ള അവസ്ഥകൾ കാരണം ആശയവിനിമയത്തിനുള്ള കഴിവ് നഷ്ടപ്പെട്ട വ്യക്തികൾക്ക് ഈ നേട്ടം പ്രതീക്ഷ നൽകുന്നതാണ്. നേരത്തേ ഇത്തരം രോഗികള്‍ക്ക് സ്ലോസ്പീച്ച് സിന്തസൈസറുകളെ ആശ്രയിച്ചാണ് ആശയവിനിമയം നടന്നിരുന്നത്. പലപ്പോഴും ഐട്രാക്കിംങ് പോലും സ്വാഭാവിക സംഭാഷണം നടത്തുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിച്ചു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് തലച്ചോറിന്‍റെ ഉപരിതലത്തിലെ മൈനസ്ക്യൂള്‍ ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് മസ്തിഷ്കത്തിലെ വൈദ്യുതപ്രവര്‍ത്തനരീതി കണ്ടെത്തുകയും സംസാരത്തെയും ഭാവവ്യത്യാസങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ സിഗ്നലുകളെ സംസാരമായും ഭാവവ്യത്യാസങ്ങളായും മാറ്റുന്നത് ഡിജിറ്റല്‍ അവതാര്‍ എന്ന പുതിയ മെഡിക്കല്‍ വിപ്ലവത്തിലൂടെയാണ്. പുഞ്ചിരിയും നെറ്റി ചുളിക്കുന്നതും, ആശ്ചര്യവും അദ്ഭുതവുമെല്ലാം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ:ആദ്യ റൗണ്ടില്‍ തന്നെ മികച്ച പ്രകടനം: നീരജ് ചോപ്ര ഫൈനലില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News