കോഴിക്കോട് എ ഐ തട്ടിപ്പ്: പ്രതിക്കായുള്ള അന്വേഷണം വ്യാപിപിച്ച് അന്വേഷണ സംഘം

കോഴിക്കോട് എ ഐ തട്ടിപ്പിൽ പ്രതി കൗശൽ ഷാക്കായ് അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് അന്വേഷണ സംഘം. കോഴിക്കോട് സൈബർ പോലീസിൻ്റെ സംഘം അഹമ്മദാബാദ്, മുബൈ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.കൗശൽഷാ നാടുവിട്ട് അഞ്ചു വർഷമായിയെന്നാണ് ബന്ധുക്കളിൽ നിന്ന് പോലീസിന് ലഭിച്ച വിവരം.

ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയുടെ പണം കവർന്ന കേസാണ് നിർണായക ഘട്ടത്തിലെത്തിയിരിക്കുന്നത്. പ്രതിയായ ഗുജറാത്ത് സ്വദേശി കൗശൽ ഷായക്കായി അഹമ്മദാബാദ്,മുബൈ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗിമിക്കുന്നത്. പ്രതി ഈ ഭാഗങ്ങളിൽ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. അഹമ്മദാബാദിൽ നിന്നു ഏകദേശം 200 കിലോമീറ്റർ അകലെയാണ് കൗശൽ ഷായുടെ വീട്.

എന്നാൽ ഇയാൾ നാട് വിട്ടിട്ട് അഞ്ച് വർഷമായെന്നാണ് ബന്ധുക്കളിൽ നിന്ന് പോലിസിന് ലഭിച്ച വിവരം.ഒപ്പം മകനെ കാണാതായത് സംബന്ധിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൗശൽഷായുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ ഇയാൾ ഇടയ്ക്ക് അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നതായി പോലീസിന് ക്രിത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

ALSO READ: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വയനാട് സ്വദേശി പിടിയിൽ

ഇതിന് പുറമെ അഹമ്മദാബാദിലെ ചില സ്ഥാപനങ്ങളിൽ കൗശൽഷാ സ്ഥിരം സന്ദർശകനാണെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷം പുരോഗിമിക്കുകയാണ്.കോഴിക്കോട് ചാലപ്പുറം സ്വദേശി പി.എസ്. രാധാകൃഷ്ണനെ കബളി പ്പിച്ചാണ് കൗശൽഷാ കഴിഞ്ഞമാസം 40,000 രൂപ തട്ടിയെടുത്തത്. ഗോവയിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന് പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചത്.

ALSO READ: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നവാബ് മാലിക്കിന് ജാമ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News