ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം വിദ്യാഭ്യാസ മേഖലയിൽ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തേണ്ടത്, മൂല്യ നിർണയം എഐ വഴിയാക്കാൻ ആലോചന; മന്ത്രി വി ശിവൻകുട്ടി

v sivankutty

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം വിദ്യാഭ്യാസ മേഖലയിൽ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തേണ്ടതാണെന്നും മൂല്യനിർണയം എഐ വഴി നടപ്പാക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ അൻവർ സാദത്ത് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മിനിമം മാർക്ക് സംവിധാനത്തിൽ കുട്ടികൾ പരാജയപ്പെടുമോ എന്ന് സംശയിക്കേണ്ടതില്ലെന്നും മിനിമം മാർക്ക് കിട്ടാത്ത കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുമെന്നും അവരെ തുടർന്ന് വീണ്ടും  പരീക്ഷക്ക് പങ്കെടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: വയനാട് ദുരന്തത്തിൽ കേന്ദ്രം ഇതുവരെയും സഹായം നൽകാത്തതിൽ സംസ്ഥാനം കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും; മന്ത്രി കെ രാജൻ

ഒരു കുട്ടി പോലും പഠനമേഖലയിൽ നിന്ന് കൊഴിഞ്ഞു പോകാതിരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. സ്കൂളുകളിൽ മികച്ച ഭൗതിക സാഹചര്യമാണ് ഒരുക്കുന്നതെന്നും ലിഫ്റ്റ് സൗകര്യം വരെ ചില സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനിടെ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണമെന്ന് അൻവർ സാദത്ത് എംഎൽഎ പരാമർശിച്ചത് മന്ത്രി ഇടപെട്ട് തിരുത്തുകയും ചെയ്തു. സ്കൂളുകളിൽ  ഉച്ചക്കഞ്ഞി അല്ല ഉച്ചയ്ക്ക് ചോറാണ് കൊടുക്കുന്നതെന്നും  ഉച്ചഭക്ഷണ പദ്ധതി എവിടെയും ഇതുവരെ മുടങ്ങിയിട്ടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News