വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമ മൂത്രനാളി സൃഷ്ടിച്ചു, നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

അത്യപൂര്‍വ ശസ്ത്രക്രിയയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി. വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമ മൂത്രനാളി സൃഷ്ടിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യവകുപ്പിന്റെ നൂതന സാങ്കേതിക സംവിധാനങ്ങളും ശസ്ത്രക്രിയയുടെ വിജയത്തിന് സഹായകമായി.

മൂത്രനാളിയിലെ ബുദ്ധിമുട്ടുകളുമായി പത്തുവര്‍ഷത്തിലേറെ ചികിത്സതേടിയ യുവതിക്കാണ് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പരിഹാരം കണ്ടെത്തിയത്. കവിളിനുള്ളിലെ തൊലി ഉപയോഗിച്ച് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ചാണ് ചികിത്സയൊരുക്കിയത്. വിദേശത്തും ഇന്ത്യയിലും ചുരുക്കം ചില ആശുപത്രികളില്‍ മാത്രം നടന്നിട്ടുള്ള ശസ്ത്രക്രിയയാണ് കാട്ടാക്കടയിലെ 32 വയസ്സുകാരിക്കായി ചെയ്തത്. യൂറോളജി വിഭാഗം യൂണിറ്റ് മേധാവി പി ആര്‍ സാജുവിന്റെ നേതൃത്വത്തിലായിരുന്നു താക്കോല്‍ദ്വാര ശസ്ത്രക്രിയ.

നാലുമണിക്കൂറില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരിച്ച നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഇതിനു സഹായകമായി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്ന രോഗിയുടെ വൃക്കയും സാധാരണ നിലയിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News