മായം നിറം ചേര്‍ത്ത ശര്‍ക്കര വിറ്റ കേസില്‍ കടയുടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ടിലാണ് മായം ചേര്‍ത്ത ശര്‍ക്കര വിറ്റത്. താമരശ്ശേരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി.
Also Read: ചികിത്സാസഹായം തേടി വീട്ടില്‍ എത്തി മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു, പ്രതി പിടിയില്‍
ശരീരത്തിന് ഹാനികരമായതും അനുവദനീയമല്ലാത്തതമായ റോഡമിന്‍ ബി എന്ന ഡൈ ചേര്‍ത്ത ശര്‍ക്കര വിറ്റെന്നാണ് കേസ്. 2020 ജനുവരി 11നാണ് അന്നത്തെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ആയിരുന്ന ഡോ. സനിന മജീദാണ് താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ടില്‍ നിന്നും കൃത്രിമ നിറം ചേര്‍ത്ത ശര്‍ക്കരയുടെ സാമ്പിള്‍ ശേഖരിച്ചത്. തുടര്‍ന്ന് ചുമതലയേറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ ടി. രേഷ്മ പരിശോധനാഫലം ലഭിച്ചതിനുശേഷം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
Also Read: തെരുവ് കച്ചവടക്കാര്‍ക്കായി എസ് ബി ഐ യുടെ പി എം സ്വനിധി മേള
അനുവദനീയമല്ലാത്ത രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here