അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനായി സ്മാരകം നിര്‍മിക്കാന്‍ സ്ഥലം വിട്ടു നല്‍കി ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് മദനനും സഹോദരങ്ങളും. കണ്ണൂര്‍ കോയ്യോട്ടുള്ള കുടുംബസ്വത്തിന്റെ ഒരു ഭാഗമാണ് സ്മാരകം നിര്‍മിക്കാനായി വിട്ടു നല്‍കിയത്.
സഖാവ് കോടിയേരിയുടെ സ്മാരക മന്ദിരത്തിനൊപ്പം തങ്ങളുടെ അച്ഛന്റെ സ്മരണയ്ക്ക് വേണ്ടി വായനശാല കൂടി നിര്‍മിക്കണമെന്നാണ് അവരുടെ ആഗ്രഹം.
കോയ്യോട് തൈക്കണ്ടി സ്‌കൂളിനടുത്തുള്ള ഭൂമിയാണ് അഞ്ച് സഹോദരങ്ങള്‍ ചേര്‍ന്ന് സംഭാവന നല്‍കിയത്. ആര്‍ട്ടിസ്റ്റ് മദനന്റെ അച്ഛന്‍ നാരായണന്‍ ആചാരിയുടെ നാട് കോയ്യോടാണെങ്കിലും ജോലി സംബന്ധമായി കോഴിക്കോടാണ് താമസിച്ചിരുന്നത്. നാരായണന്‍ ആചാരിയുടെ മരണശേഷം തറവാട് വീട്ടില്‍ ആള്‍ത്താമസമില്ലാതെയായി.
Also read- മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.എ. കുട്ടപ്പന്‍ അന്തരിച്ചു
സ്ഥലത്തിന്റെ രേഖ ആര്‍ട്ടിസ്റ്റ് മദനനില്‍ നിന്ന് സിപിഐഎം ചെമ്പിലോട് ലോക്കല്‍ സെക്രട്ടറി ഇ സുര്‍ജിത്ത്കുമാര്‍ ഏറ്റുവാങ്ങി. കെ.വി സതീശന്‍ അധ്യക്ഷനായ ചടങ്ങില്‍ കെ.ദാമോദരന്‍, എന്‍ വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അച്ഛന്റെയും പ്രിയപ്പെട്ട സഖാവിന്റെയും സ്മാരകം സ്വന്തം ഭൂമിയില്‍ ഉയരുന്നതിന്റെ സന്തോഷത്തിലാണ് ആര്‍ട്ടിസ്റ്റ് മദനനും കുടുംബവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here