ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണം കേരളത്തിലെ കലാരംഗത്ത് വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്; എം എ ബേബി

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണം കേരളത്തിലെ കലാരംഗത്ത് വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് എം എ ബേബി. നേര്‍ത്ത വരകളില്‍, അനായാസം വരച്ചിരുന്ന നമ്പൂതിരിച്ചിത്രങ്ങള്‍ ജനപ്രിയതയില്‍ ചലച്ചിത്രതാരങ്ങള്‍ നേടിയ സ്വീകാര്യതയ്ക്ക് സമാനമായിരുന്നുവെന്ന് എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണം കേരളത്തിലെ കലാരംഗത്ത് വലിയൊരു ശൂന്യത യാണ് സൃഷ്ടിക്കുന്നത്. അനന്യമായ രേഖാചിത്രശൈലിയിലൂടെ അദ്ദേഹം മലയാളിയുടെ മനസ്സ് കീഴടക്കി. മലയാളകലാബോധവും നമ്പൂതിരിയുടെ വരയും പരസ്പരം ഇഴുകിച്ചേര്‍ന്നിരുന്നു. നേര്‍ത്ത വരകളില്‍, അനായാസം വരച്ചിരുന്ന നമ്പൂതിരിച്ചിത്രങ്ങള്‍ ജനപ്രിയതയില്‍ ചലച്ചിത്രതാരങ്ങള്‍ നേടിയ സ്വീകാര്യതയ്ക്ക് സമാനമായിരുന്നു.
‘വരയുടെ പരമശിവന്‍ ‘എന്ന് വി കെ എന്‍ വിശേഷിപ്പിച്ചപ്പോള്‍ നമ്പൂതിരിയുടെ കലാസപര്യ ഏറ്റവും ഉയരങ്ങളില്‍ നിത്യത പ്രാപിക്കുകയുണ്ടായി. പ്രതിഭയിലെ സമൃദ്ധി വരയിലെ മിതത്വമായാണ് നമ്പൂതിരിയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടത്.
ടി കെ രാമകൃഷ്ണന്‍ സഖാവ് സാംസ്‌ക്കാരിക മന്ത്രിയായിരു
ന്നപ്പോള്‍ ലളിതകലാ അക്കാദമി ചെയര്‍മാനായി നമ്പൂതിരിമികച്ച നേതൃത്വമാണ് നല്‍കിയത്.
ബെറ്റിയുമൊത്ത് എടപ്പാളിനുസമീപമുള്ള വീട്ടില്‍ ചെന്ന് സൌഹൃദം പങ്കിട്ടത് എന്നും ഓര്‍മ്മയിലുണ്ടാവും. പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും മതേതര ജനാധിപത്യമൂല്യങ്ങള്‍ക്കൊപ്പമേ അദ്ദേഹം എന്നും ചേര്‍ന്നുനിന്നിട്ടുള്ളു.

കൂടുതല്‍ ഗൗരവമുള്ള കലാസപര്യയിലും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സംഭാവന കനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ശില്പങ്ങളും പെയിന്റിംഗുകളും കാലാതിവര്‍ത്തിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News