ആരാ അമ്മാവ എന്ന് ചോദിച്ച് പരിഹസിക്കും, ആര്‍ടിസ്റ്റുകള്‍ക്ക് നിർമാതാക്കളോട് അവഹേളന

പുതിയ ആര്‍ടിസ്റ്റുകള്‍ നിര്‍മാതാക്കളോട് കാണിക്കുന്ന പരിഹാസവും അവഹേളനവും കാണുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ പൊന്നായിരുന്നു എന്ന് സംവിധായകന്‍ വിനയന്‍. കൊച്ചിയില്‍ നിര്‍മാതാക്കളുടെ ജനറല്‍ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മാതാവ് ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്തവരാണ് പുതിയ ആര്‍ടിസ്റ്റുകളില്‍ ചിലരെന്നും വിനയന്‍ തുറന്നുപറയുന്നു. ആരാ അമ്മാവാ എന്ന് ചോദിച്ച് നിര്‍മാതാക്കളെ പരിഹസിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘പണ്ട് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന കാലത്ത് നമ്മള്‍ ഉപദേശിച്ചിരുന്നെങ്കില്‍ അവരൊക്കെ പൊന്നായിരുന്നു എന്നാണ് ഇപ്പോഴത്തെ ചെറുപ്പക്കാര്‍ നിര്‍മാതാക്കളോട് പെരുമാറുന്നത് കാണുമ്പോള്‍ തോന്നുന്നത്. അവഹേളനവും പരിഹാസവുമാണ് ചില ആര്‍ടിസ്റ്റുകള്‍ക്ക് നിര്‍മാതാക്കളോട്. നിര്‍മാതാക്കള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത അവസ്ഥയാണ്. ആരാ അമ്മാവ എന്ന് ചോദിച്ച് പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Also Read: ‘മാന്‍ ഓഫ് ആക്ഷന്‍ ബ്രൂസ് ലീ’ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്

‘ഒരു സ്ഥാനത്തിരിക്കുമ്പോള്‍ നമുക്ക് എല്ലാവരുടെയും ഗുഡ്ബുക്കില്‍ കയറാന്‍ പറ്റില്ല. അത് സത്യമാണ്. രഞ്ജിത് ഇടക്കാലത്ത് മയക്കുമരുന്നിനും ചില താരങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചതിന് അദ്ദേഹത്തിന് കിട്ടിയല്ലോ. എല്ലാവരുടെയും സപ്പോര്‍ട്ട് കിട്ടിയിട്ടൊന്നും മുന്നോട്ട് പോകാന്‍ പറ്റില്ല. പ്രത്യേകിച്ച് ഒരുസ്ഥാനത്തിരിക്കുമ്പോള്‍ ശത്രുക്കളായിരിക്കും ഉണ്ടാകുക.

ഡേറ്റ് ഇല്ലെങ്കില്‍ തരേണ്ട, കഥ ഇഷ്ടമായില്ലെങ്കില്‍ ചെയ്യേണ്ട, പക്ഷേ വിളിച്ചാല്‍ ഫോണ്‍ എടുത്തൂടെ. എത്ര നിര്‍മാതാക്കാളാണ് പരാതി പറയുന്നത്. ഇത് മാറണം. നിര്‍മാതാക്കളെ ഈ രീതിയില്‍ അവഹേളിക്കുന്ന, നിര്‍മാതാക്കള്‍ ഒന്നുമല്ല എന്ന രീതിയില്‍ പെരുമാറുന്ന താരങ്ങളെ നിലക്ക് നിര്‍ത്തണം. അതിന് ഈ അസോസിയേഷന്‍ കെല്‍പ്പുണ്ടാകണം. ആന്റോ ജോസഫൊക്കെ വിചാരിച്ചാല്‍ അത് തീര്‍ച്ചയായും നടക്കും’… വിനയൻ പറയുന്നു.

Also Read: പവർ കൂടിയ ഹെഡ് ലൈറ്റുകളുടെ ഉപയോഗം; പിടിമുറുക്കാൻ എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News