കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷൻ ഭിത്തികൾക്ക് ഇനി നമ്പൂതിരി ചിത്രങ്ങളുടെ തലയെടുപ്പ്

അന്തരിച്ച അനശ്വര കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഓർമ്മകൾക്ക് ആദരവുമായി കൊച്ചിയിലെ കലാ കൂട്ടായ്മ എക്സോട്ടിക് ഡ്രീംസ്‌. നമ്പൂതിരിയുടെ ചിത്രങ്ങൾ പുനരാവിഷ്കരിച്ചു കൊണ്ടാണ് ഈ കലാകാരന്മാരുടെ വരയാദരവ്. കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷൻ ഭിത്തികൾക്ക് ഇനി നമ്പൂതിരി ചിത്രങ്ങളുടെ തലയെടുപ്പ് .

എംടിയുടെ രണ്ടാമൂഴത്തിന് വരകൾ കൊണ്ട് മാനങ്ങൾ നൽകിയ നമ്പൂതിരിയുടെ ഭീമനും ദ്രൗപദിയും , സ്കൂട്ടറില്ലാതെ സ്കൂട്ടറിൽ പോകുന്ന ദമ്പതിമാർ, കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീർ, അങ്ങനെ ഭാഷയ്ക്കപ്പുറം വരകൾ കൊണ്ട് സംസാരിച്ച നമ്പൂതിരിയുടെ ചിത്രങ്ങൾ കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെ ഭിത്തികളിൽ പുനർവിരിഞ്ഞു.

also read:നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണ,വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല; കെബി ഗണേഷ്‌കുമാർ

എക്സോട്ടിക് ഡ്രീംസ്‌ കൂട്ടായ്മയിലെ കേരളത്തിലെ 24 നാലോളം കലാകാരന്മാരാണ് നമ്പൂതിരിയുടെ ചിത്രങ്ങൾ മെട്രോ ഭിത്തികളിൽ പുനരാവിഷ്ക്കരിച്ചത്. നാലടി വീതം വീതിയും നീളവുമുള്ള ക്യാൻവാസ് ഭിത്തികളിൽ സ്ഥാപിച്ചായിരുന്നു വര.രാവിലെ തുടങ്ങിയ വര വൈകുന്നേരം വരെ നീണ്ടു. വൈകിട്ടോടെ കാർട്ടൂണിസ്റ് ഉണ്ണി ചിത്രം വരച്ചു കൊണ്ട് പ്രദർശനോദഘാടനം നിർവഹിച്ചു.പരിപാടിക്ക് നേതൃത്വം വഹിച്ചത് പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ആണ്.

തന്റെ ചിത്രങ്ങളുടെ ഉടലളവുകൾക്ക് തനിക്കിഷ്ടമുള്ള മാനങ്ങൾ നൽകിയ നമ്പൂതിരി ചിത്രങ്ങൾ മെട്രോ ഭിത്തികളിൽ എടുപ്പോടെ നിന്നപ്പോൾ ,മെട്രോയിൽ കയറാൻ ഓടിയെത്തിയ യാത്രക്കാരും ചിത്രങ്ങൾ കാണാൻ ഒരു നിമിഷം നിന്നു.

also read:സല്‍മാനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല; നടന്‍ രാഹുല്‍ റോയിയുടെ സഹോദരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News