കലോത്സവങ്ങൾ പൊതുവായ മേളയാക്കണം; ഭാഷാവേർതിരിവ് ഒഴിവാക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ സെമിനാർ

കലോത്സവങ്ങൾ പൊതുവായ മേളയാക്കണം എന്ന നിർദ്ദേശവുമായി അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സെമിനാർ. ഭാഷാ വേർതിരിവ് ഒഴിവാക്കി കലോത്സവം പൊതുവായ മേളയാക്കി മാറ്റണമെന്നാണ് ആവശ്യം. കുട്ടികൾക്ക് ഗ്രേസ് മാർക്ക് എന്നതിനപ്പുറം അവരുടെ കഴിവും വൈദ്ധഗ്ധ്യവും മനസ്സിലാക്കുന്ന വേദിയായി കലോത്സവത്തെ ചിട്ടപ്പെടുത്തണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.

മേളകളോടും സ്കൂൾ ക്ലബ്ബുകളോടും അനുബന്ധിച്ചുള്ള സംഘാടക പ്രവർത്തനത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണം. ഇതിലൂടെ കുട്ടികൾക്ക് അവരുടെ വ്യക്തിത്വ വികസനത്തിന് സഹായകമാകും എന്നതിനോടൊപ്പം അധ്യാപകർക്ക് തങ്ങളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും സാധിക്കും എന്നും സെമിനാർ ചൂണ്ടിക്കാട്ടി.

കലോത്സവങ്ങളിലെ യക്ഷഗാനം, ചവിട്ടു നാടകം തുടങ്ങിയ പ്രാദേശിക കലാരൂപങ്ങളുടെ പ്രാധാന്യം ചരിത്ര ബോധം എന്നിവ വിദ്യാർത്ഥികളിൽ എത്തിക്കാൻ ആകണം. അവയെ കേവലം ഒരു നേരമ്പോക്കായി അടയാളപ്പെടുത്തരുത് എന്നും വിദ്യാഭ്യാസ സെമിനാർ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News