ഭ്രമയുഗം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തതിന് പിന്നിലെ കഥ പറഞ്ഞ് ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമായ അരുണ്‍ അജികുമാര്‍. മമ്മൂട്ടിയുടെ ഈ ലുക്ക് ഡിസൈന്‍ ചെയ്തതിനെ കുറിച്ച് മനസ് തുറക്കുകയാണ് അരുണ്‍ അജികുമാര്‍.
Also Read : മൂന്ന് ദിവസം കൊണ്ട് മുടക്ക് മുതൽ തിരിച്ചു പിടിച്ച് ജവാൻ
നമ്മള്‍ ബേസിക്കലി ഇത് ഫോട്ടോഷൂട്ട് ചെയ്യണമെന്ന് ആദ്യമേ ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് മീഡിയം ഫോര്‍മാറ്റ് ക്യാമറയില്‍ ഷൂട്ട് ചെയ്യണമെന്നും നമുക്ക് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ മാത്രമേ അത്തരത്തിലുള്ള ഒരു സ്‌കിന്നിന്റെ ഡീറ്റൈലിങ്ങും എസ്സന്‍സുമൊക്കെ നമുക്ക് പുറത്തെടുക്കാന്‍ കഴിയുകയുള്ളൂ.
ഇവിടെ മീഡിയം ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്യുന്ന ആള്‍ക്കാര്‍ വളരെ കുറവായിരുന്നു . നമ്മള്‍ മീഡിയം ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്യുന്ന ആള്‍ക്കാരെ കൊണ്ടുവന്നു. എന്നിട്ട് അതിനനുസരിച്ചുള്ള ഒരു സ്‌കെച്ചും പ്ലാനുമൊക്കെ തയ്യാറാക്കിയെന്നും ഒരു സ്വകാര്യ മാധ്യമത്തോട് അരുണ്‍ അജികുമാര്‍ പറഞ്ഞു.
Also Read : ‘ഇവള് പുലിയാണെട്ടോ’! മലയാളത്തിന്റെ മഞ്ജു വാര്യരിന് ഇന്ന് പിറന്നാൾ
‘നമ്മള്‍ ബേസിക്കലി ഇത് ഫോട്ടോഷൂട്ട് ചെയ്യണമെന്ന് ആദ്യമേ ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് മീഡിയം ഫോര്‍മാറ്റ് ക്യാമറയില്‍ ഷൂട്ട് ചെയ്യണമെന്നും നമുക്ക് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ മാത്രമേ അത്തരത്തിലുള്ള ഒരു സ്‌കിന്നിന്റെ ഡീറ്റൈലിങ്ങും എസ്സന്‍സുമൊക്കെ നമുക്ക് പുറത്തെടുക്കാന്‍ കഴിയുകയുള്ളൂ.
ഇവിടെ മീഡിയം ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്യുന്ന ആള്‍ക്കാര്‍ വളരെ കുറവായിരുന്നു . നമ്മള്‍ മീഡിയം ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്യുന്ന ആള്‍ക്കാരെ കൊണ്ടുവന്നു. എന്നിട്ട് അതിനനുസരിച്ചുള്ള ഒരു സ്‌കെച്ചും പ്ലാനുമൊക്കെ തയ്യാറാക്കി. മമ്മൂക്കയുടെ പോസ്റ്ററിനു ശേഷം എങ്ങനെ വരണം എന്തൊക്കെ വരേണ്ടി വരും എന്നൊക്കെ മുന്നേ ചിന്തിച്ചു വെച്ചിരുന്നു. ഈ പ്ലാനിങ് നമ്മള്‍ ആദ്യം തന്നെ മമ്മൂക്കയുടെയടുത്തും രാഹുലേട്ടന്റെ അടുത്തും പറഞ്ഞിരുന്നു. ഇതില്‍ തന്നെ പിടിച്ചോ എന്നാണ് അവര്‍ പറഞ്ഞത്.
നമ്മുടെ സെറ്റ് എന്ന് പറഞ്ഞാല്‍ വളരെ പ്രൈവറ്റ് ആയിട്ടുള്ള ഒരു സെറ്റ് ആണ്. അതിന്റെ സൈഡില്‍ ലൈറ്റിങ് ഒക്കെ വെച്ച് ഷൂട്ട് ചെയ്തു. വളരെയധികം ലൈറ്റ് വേണം മീഡിയം ഫോര്‍മാറ്റില്‍ ഷൂട്ട് ചെയ്യാന്‍. അതെല്ലാം സെറ്റപ്പ് ചെയ്തു രാവിലെ തന്നെ ഒരു ടെസ്റ്റ് ഷോട്ട് എടുത്തു.
അപ്പോള്‍ അത് തന്നെ വര്‍ക്കാവുന്നുണ്ടായിരുന്നു. അതില്‍ കുറച്ച് പണി ചെയ്താല്‍ മാത്രമേ സ്‌കിന്‍ ഡീറ്റെയില്‍സ് ഒക്കെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
ഞാന്‍ എടുത്ത ടെസ്റ്റ് ഷോട്ട് മമ്മൂക്കയെ കാണിച്ചു. പുള്ളി നോക്കിയിട്ട് നമുക്കിത് പിടിക്കാം എന്നൊക്കെ പറഞ്ഞു. എന്നിട്ട് പുള്ളി പെട്ടെന്ന് കോസ്റ്റ്യൂം ഇട്ടു വന്നു. നമ്മള്‍ ചെന്ന് വിശദീകരിച്ച് കൊടുത്തു. സ്‌ട്രോങ്ങ് ആയിട്ടുള്ള ഒരു ദേഷ്യമുള്ള എക്‌സ്പ്രഷന്‍ കിട്ടിയാല്‍ അടിപൊളിയാകും മമ്മൂക്ക എന്ന് പറഞ്ഞു. നോക്കട്ടെ നമുക്ക് ഒരു പരിപാടി പിടിക്കാമെന്ന് മമ്മൂക്ക പറഞ്ഞു. പുള്ളിയുടെ ക്യാരക്ടറിന്റെ എസന്‍സും ഒരു ക്യാരക്റ്ററൈസേഷനുമൊക്കെ ഉള്‍ക്കൊണ്ട് മമ്മൂക്ക കുറെ സാധനങ്ങള്‍ തരാന്‍ തുടങ്ങി.
അപ്പോള്‍ തന്നെ ചുറ്റുമുള്ള ആള്‍ക്കാരും സംവിധായകനുമൊക്കെ അടിപൊളി എന്ന് പറയുകയുണ്ടായിരുന്നു. ബേസിക്കലി ഇമോഷന്‍സ് കിട്ടാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. ഒരു പ്രത്യേകതരം ദേഷ്യം കിട്ടണമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയൊരു അടിപൊളി സാധനമായിരുന്നു മമ്മൂക്ക തന്നത്. പുള്ളി ആ ക്യാരക്ടറിന് വേണ്ടിയുള്ള ആ ചിരി തന്നപ്പോഴാണ് നമുക്ക് കത്തിയത്. ഇത് അടിപൊളി എന്ന് പറയുന്നുണ്ടായിരുന്നു. ഇത് വെച്ച് ട്രൈ ചെയ്യാം എന്ന് വിചാരിച്ചു . പിന്നെ അത് വെച്ചിട്ട് കൂടുതല്‍ പണിതാണ് ഈ ലെവലിലേക്ക് എത്തിച്ചത്,’ അരുണ്‍ അജികുമാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here