പണിപൂർത്തിയാക്കിയ വീടെന്ന സ്വപ്‍നം ബാക്കി, നിറകണ്ണീരോടെ പ്രിയപ്പെട്ട അച്ഛനെ അവസാനമായി കണ്ട് അഷ്ടമിയും അമേയയും; നാടൊന്നാകെ കണ്ണീരിലാഴ്ത്തി അരുൺബാബു

പണിപൂർത്തിയാക്കിയ വീടെന്ന സ്വപ്നവും തങ്ങളുടെ പഠനവും ലക്ഷ്യമിട്ട് കുവൈറ്റിലേക്ക് യാത്രപറഞ്ഞ് പോയ പ്രിയപ്പെട്ട അച്ഛന്റെ ചേതനയറ്റ ശരീരം മടങ്ങിവന്നപ്പോൾ ആ കാഴ്ച കണ്ടു നിൽക്കാൻ മക്കളായ അഷ്ടമിക്കും അമേയക്കും കഴിഞ്ഞില്ല. കുടുംബത്തിനൊപ്പം ഈ വേദനയിൽ നാട്ടുകാരും പങ്കുചേരുന്ന കാഴ്ചയാണ് നെടുമങ്ങാട് ഉഴമലയ്ക്കല്‍ കുര്യാത്തി സാക്ഷ്യം വഹിച്ചത്.

കുവൈറ്റ് തീപിടിത്തം ആളികെടുത്തിയത് അരുൺബാബു എന്ന 37 ക്കാരന്റെ കൂടി സ്വപ്‍നങ്ങൾ ആണ്. പഞ്ചായത്തിൽ നിന്ന് ലഭിച്ച വീട് പണിപൂർത്തിയാക്കാൻ കഴിയാതെ ഇനിയും ബാക്കിയാണ്. ഒരു കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു പൊലിഞ്ഞത്.

ALSO READ: മകളുടെ കല്യാണം കഴിഞ്ഞല്ലോ, പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇനി നാട്ടിൽ നിൽക്കാം; ആഗ്രഹം ബാക്കിവെച്ച് മുരളീധരൻ

നാട്ടിലെത്തിച്ച അരുൺബാബുവിന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ കണ്ടുനിന്നവർക്കും സങ്കടം അടക്കാൻ കഴിഞ്ഞില്ല. ഒഅരുൺബാബുവിനെ അവസാനമായി ഒരുനോക്ക് കാണാൻ നാട് ഒന്നാകെ എത്തി. കുടുംബശ്മശാനത്തിൽ ആണ് അരുൺബാബുവിനെ സംസ്കരിക്കുക.

ALSO READ: ‘ആരോഗ്യ മന്ത്രിക്ക് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് അനൗചിത്യം’; കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News