സ്റ്റേജ് ഷോക്കിടെ കാണികൾക്ക് മുന്നിൽ ലൈവായി കോഴിയെ കൊന്ന് രക്തം കുടിച്ച സംഭവത്തിൽ ആർട്ടിസ്റ്റിനെതിരെ കേസ്. അരുണാചൽ പ്രദേശ് പൊലീസാണ് സ്റ്റേജ് ആർട്ടിസ്റ്റായ കോൻ വായ് സോണിനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സോൺ ക്ഷമാപണം നടത്തി.
കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമൽസ് (പെറ്റ) പൊലീസിൽ പരാതി നൽകുകയായിരുന്നു. സോണിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ മൃഗ സംരക്ഷണ നിയമത്തിലെ സെക്ഷൻ 325, സെക്ഷൻ 11 പ്രകാരമാണ് കേസെടുത്തത്.
ALSO READ; വിനോദയാത്ര പോയ വിദ്യാർത്ഥികൾക്ക് നരകയാതന; ശക്തമായ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ
അതേസമയം സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നും യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നും അറിയിച്ച് പരിപാടിയുടെ സംഘാടകർ ജില്ലാ പൊലീസ് മേധാവിക്ക് കത്തയച്ചു. മൃഗങ്ങളെ ഉപദ്രവിക്കുന്നവർ മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണെന്നും അവർക്ക് ആവശ്യമായ കൗൺസലിങ് നൽകണമെന്നും പെറ്റ പറഞ്ഞു. മനുഷ്യരോടും ഇവർക്ക് ക്രൂരത കാണിക്കാൻ ഒരു മടിയും ഉണ്ടാകില്ലെന്നും ഇവർ കൊടിയ കുറ്റവാളികളാണെന്നും പെറ്റ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here