അരുണാചലിൽ മരിച്ച ആര്യയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയ വിചിത്ര വിശ്വാസങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം. ഭൂമി അധികനാൾ നിലനിൽക്കില്ലെന്ന് വാദിക്കുന്ന രേഖകളാണ് ലാപ്ടോപ്പിൽ നിന്നും ലഭിച്ചത്. ദിനോസറുകൾ മുതൽ മനുഷ്യഭാവി വരെയും രേഖകളിൽ പറയുന്നുണ്ട്.
‘ദിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ല, മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണ്, ഭൂമിയിലെ 90% മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകും, സ്പേസ് ഷിപ്പുകളുടെ ഇന്ധനം ഉൽക്കകളിൽ നിന്നുള്ള ആന്റി കാർബൺ, അന്റാർട്ടിക്കയിൽ ഗവേഷണ കേന്ദ്രവും സ്പേസ് ഷിപ്പുകളുമുണ്ട്’, എന്നിവയെല്ലാം ആര്യയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെടുത്ത വിചിത്ര ചിന്തകളാണ്. ആൻഡ്രോമീഡ ഗാലക്സിയിൽ നിന്നുള്ള അന്യഗ്രഹ ജീവിയുമായുള്ള സംഭാഷണം എന്ന നിലയിലാണ് ഇവ കണ്ടെത്തിയത്.
ALSO READ: ‘പ്രകാശ് രാജ് ബിജെപിയിൽ ചേരും’, സംഘി പ്രൊഫൈലിലെ വ്യാജ വാർത്തയ്ക്ക് കിടിലൻ മറുപടി നൽകി താരം
അതേസമയം, ദമ്പതികളുടെയും യുവതിയുടെയും ആത്മഹത്യയിൽ കേരളത്തിലും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിലാണ് സംഘം. ആറുപേരാണ് സംഘത്തിലുള്ളത്. ദേവിയുടെയും ആര്യയുടെയും സഹപ്രവർത്തകരുടെ മൊഴിയെടുക്കും. ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. അരുണാചലിലേക്ക് പോകുന്നതിന് തൊട്ടുമുൻപ് വരെയുള്ള ഇ-മെയിൽ ചാറ്റുകൾ വീണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here