അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക്കോ? നിർണായക വിവരം പൊലീസിന്

അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക് ആണോ എന്ന സംശയം പുറത്തുവിട്ട് പൊലീസ്. ബ്ലാക്ക് മാജിക്കിൽ ആദ്യം ആകൃഷ്ടനായത് നവീൻ ആണെന്നും, പിന്നാലെ ഭാര്യയായ ദേവിയെയും സുഹൃത്ത്‌ ആര്യയെയും നവീൻ ഉൾപ്പെടുത്തുകയായിരുനെന്നും പൊലീസ് സംശയിക്കുന്നു.

ALSO READ: ‘പ്രതിഫലത്തിലെ സ്ത്രീ പുരുഷ വ്യത്യാസം’, ആണുങ്ങളോട് വിലപേശില്ല പക്ഷേ സ്ത്രീകളോടുണ്ട്, ഭയങ്കര വിഷമം തോന്നും: മഞ്ജു പിള്ള

അതേസമയം ദമ്പതികൾ നടത്തിയ യാത്രയിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരത്തു നിന്നും ആദ്യം കൊൽക്കത്തയിലേക്ക് പോയെന്നും, ശേഷം നടത്തിയ ഗുവാഹത്തി യാത്രയിൽ ആരും പിന്തുടരാതിരിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും പൊലീസ് പറയുന്നു. ദമ്പതികൾ യാത്രയിലുടനീളം ഡിജിറ്റൽ പണമിടപാടു നടത്തിയിട്ടില്ല. രണ്ടു ദിവസം ഇവരെ കുറിച്ച് പൊലീസിന് വിവരം ഉണ്ടായിരുന്നില്ല. നവീനിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News