‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ’; അരുണാചലിൽ മലയാളികൾ മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് വിചിത്ര വിവരങ്ങൾ

അരുണാചല്‍ പ്രദേശിൽ മലയാളികൾ മരിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരൻ നവീനെന്ന് അന്വേഷണ സംഘം.മൂന്നുപേരുടെയും മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ വിചിത്രമാണ്.‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷയെന്ന് നവീന്‍ പറയുന്ന ചാറ്റുകള്‍ അന്വേഷണ സംഘം കണ്ടെത്തി. വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നും ഏഴ് വര്‍ഷമായി നവീന്‍ ഇതിന്റെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നുമാണ് അന്വേഷണ സംഘം പറഞ്ഞത്.

ALSO READ:അമ്മ തീകൊളുത്തി, മൂന്ന് നാള്‍ മരണത്തോട് മല്ലിട്ട് മകള്‍; ഒടുവില്‍ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസം ഇവര്‍ക്കുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിനും ലഭിക്കുന്നത്.മരണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും പുസ്തകങ്ങളും നവീനും ദേവിയും ആര്യയും വായിക്കുകയും പരസ്പരം വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഭൂമിയിലേക്കാള്‍ സന്തോഷകരമായ ജീവിതമാണോ മറ്റു ഗ്രഹങ്ങളിലേതെന്നു കണ്ടെത്താനായിരുന്നു ഇവരുടെ ശ്രമം.

ALSO READ: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; ഒരു ഗ്രാം സ്വര്‍ണത്തിന് 6565 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News