ആശുപത്രിയിൽ യുവാവിന്റെ വടിവാൾ ആക്രമണം: മൂന്ന് മരണം, സംഭവം അരുണാചലിൽ

ARUNACHAL PRADESH

സർക്കാർ ആശുപതിയിൽ ഉണ്ടായ വടിവാൾ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയിലാണ് സംഭവം. നാല്പതുകാരനായ നികം സാങ്ബിയ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളുടെ ഭാര്യയും മകളും അടക്കം മൂന്ന് പേരാണ് മരിച്ചത്.

സെപ്പയിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെ പെട്ടെന്നു ആശുപത്രിയിൽ ഇയാൾ വടിവാൾ വീശി ആക്രമണം നടത്തുകയായിരുന്നു.

ALSO READ; പീഡനക്കേസിൽ ഗായകൻ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ

ആക്രമണത്തിൽ ഇയാളുടെ ഭാര്യ താടു സാങ്ബിയ (38), മകൾ നക്കിയ സാങ്ബിയ (2) എന്നിവരും മെഡിക്കൽ അറ്റന്ഡന്റ് പഖ വെ ല്ലി (45) യുമാണ് മരിച്ചത്. വടിവാൾ ആക്രമണത്തെ പറ്റിയുള്ള വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും ഇയാളുടെ അക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. സെപ്പ പൊലീസ് ഓഫിസർ ഇൻ ചാർജ് മിൽനി ഗെയിക്കും അക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് നികത്തെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.അതേസമയം ആക്രമണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ഇത് കണ്ടെത്താൻ പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News