ബിജെപിക്ക് കേരളത്തിൽ ആനമുട്ട എന്ന ട്രോൾ ഇഷ്ടമായി; അതങ്ങനെത്തന്നെ വട്ടപ്പൂജ്യമായി തുടരട്ടെ : അരുന്ധതി റോയി

കേരളം പോലെ ഇത്ര സുന്ദരമായ നാട് മറ്റെങ്ങുമില്ലെന്ന് പ്രശസ്ത എഴുത്തുകാരിയും ബുക്കർ സമ്മാന ജേതാവുമായ അരുന്ധതി റോയി. മതസൗഹാർദത്തോടെ പ്രവർത്തിക്കുന്ന നാടാണ് കേരളം എന്നും അവർ കൂട്ടിച്ചേർത്തു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അവർ.

കർണ്ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം നൽകുന്നതാണ്. ബിജെപിക്ക് കേരളത്തിൽ ആനമുട്ട എന്ന ട്രോൾ വളരെ ഇഷ്ടമായി. അതങ്ങനെത്തന്നെ വട്ടപ്പൂജ്യമായി തുടരട്ടെ എന്നും അരുന്ധതി റോയി പറഞ്ഞു. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെയും അരുന്ധതി റോയി അഭിനന്ദിച്ചു. അഭിമാനകരം എന്നാണ് സർക്കാർ തീരുമാനത്തെ അവർ വിശേഷിപ്പിച്ചത്.

യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവല്ലിൽ ഇന്ത്യൻ ജനാധിപത്യം – പ്രതീക്ഷകൾ – ആശങ്കകൾ എന്ന വിഷയത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, അഡ്വ മുഹമ്മദ് ഷാ എന്നിവർ പങ്കെടുത്തു. ഓരോ സംസ്ഥാനത്തും ബിജെപിയെ തോൽപ്പിക്കാൻ ശേഷിയുള്ള പാർട്ടികൾ ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടണം എന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അങ്ങനെയായാൽ 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News